പാസ്റ്റർ ഷിൻസ് പി.റ്റി പ്രസിഡൻ്റ്; സി.എ മലയാളം ഡിസ്ട്രിക്ടിന് പുതിയ ഭാരവാഹികൾ
വാർത്ത: ജേക്കബ് ജോൺ, കൊട്ടാരക്കര
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസിഡേഴ്സിന്റെ മലയാളം ഡിസ്ട്രിക്ട് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി പാസ്റ്റർ ഷിൻസ് പീ.റ്റി, വൈസ്പ്രസിഡന്റായി പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ നെയ്യാറ്റിൻകര, സെക്രട്ടറിയായി ബ്രദർ ബിനിഷ് ബി ഏറ്റുമാനൂർ, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ സിജു മാത്യു തിരുവല്ല, ട്രഷറായി പാസ്റ്റർ പ്രവീൺ വെള്ളറട, ചാരിറ്റി കൺവീനറായി ജോയൽ മാത്യു കുത്താട്ടുകുളം, ഇവാഞ്ചലിസം കൺവീനറായി പാസ്റ്റർ പവീൻ ജോർജ് കൊട്ടാരക്കര എന്നിവരെതെരഞ്ഞെടുത്തു.
പാസ്റ്റർ ഷിൻസ് ട്രഷറാർ, സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്. നേര്യമംഗലം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനാണ്.
Advertisement