ബ്ലസ്സ് വണ്ണപ്പുറം ഐക്യ കൺവൻഷനു തുടക്കമായി
വണ്ണപ്പുറം: ഇടുക്കി, ഏറണാകുളം ജില്ലകളുടെ സംഗമ വേദിയായ വണ്ണപുറത്തും സമീപപ്രദേശത്തുമുള്ള പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ബ്ലസ്സ് വണ്ണപുറം കൺവൻഷനു തുടക്കമായി. ഡിസം. 27ന് പാസ്റ്റർ ബേബി ഐസക്ക് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ അരവിന്ദ് മോഹൻ (തിരുവനന്തപുരം) പ്രസംഗിച്ചു.
തുടർദിവസങ്ങളിൽ പാസ്റ്റർ ലാസർ വി. മാത്യു പ്രസംഗിക്കും. സ്റ്റാൻലി എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള ലിവിംഗ് മ്യൂസിക് ഗാനശുശ്രൂഷ നിർവ്വഹിക്കും. അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ, പാസ്റ്റർ അജി മാത്യൂ, പാസ്റ്റർ ഷൈൻ ചെറിയാൻ, പാസ്റ്റർ കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകും. ഡിസം. 29 ന് ഞായറാഴ്ച സമാപിക്കും.