ചർച്ച് ഓഫ് ഗോഡ്  കേരളാ റീജിയൻ 103-ാമത് ജനറൽ കൺവൻഷൻ  ജനു. 5 മുതൽ

ചർച്ച് ഓഫ് ഗോഡ്  കേരളാ റീജിയൻ 103-ാമത് ജനറൽ കൺവൻഷൻ  ജനു. 5 മുതൽ

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ റീജിയൻ 103-ാം മത് ജനറൽ കൺവെൻഷൻ ജനുവരി 05 തിങ്കൾ മുതൽ 11 ഞായർ വരെ നാട്ടകം ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ കൺവെൻഷന്റെ  ആലോചന യോഗം ഒക്ടോബർ 7ന് ആർ.എഫ്. കുക്ക് മെമ്മോറിയൽ സ്റ്റേഡിയം ചർച്ച് നാട്ടകത്ത് നടന്നു. 

കൗൺസിൽ അംഗം പാസ്റ്റർ ഇ.ജെ. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആലോചനാ യോഗത്തിൽ സ്റേറ്റ് ഓവർസിയർ റവ. ജോമോൻ ജോസഫ്  മുഖ്യസന്ദേശം നല്കി.

കൺവെൻഷന്റെ ക്രമീകരണങ്ങൾ സമ്മേളനം വിലയിരുത്തി. അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ജനറൽ കൺവീനറായുള്ള   വിപുലമായ കമ്മിറ്റി നിലവിൽ വന്നു.

പാസ്റ്റർ ജോസഫ് തോമസ് പ്രാത്ഥനക്ക് നേതൃത്വം നൽകി. പാസ്റ്റർ സണ്ണി പി. ജോയി സ്വാഗതവും പാസ്റ്റർ എം.പി.മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.
         

വാര്‍ത്ത :  പാസ്റ്റർ ജോമോൻ മാത്യു (മീഡിയ ഡയറക്ടർ)

Advt.