നിലമ്പൂർ ഒരുങ്ങി; അഗപ്പെ ഗോസ്പൽ മിഷന്റെ ജനറൽ കൺവെൻഷൻ ജനു. 28 മുതൽ

നിലമ്പൂർ ഒരുങ്ങി; അഗപ്പെ ഗോസ്പൽ മിഷന്റെ ജനറൽ കൺവെൻഷൻ  ജനു. 28 മുതൽ

നിലമ്പൂർ: നിലമ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗപ്പെ ഗോസ്പൽ മിഷന്റെ 31 മത് ജനറൽ കൺവെൻഷൻ  ജനുവരി 28 ബുധൻ മുതൽ ഫെബ്രുവരി 1 ഞായർ വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ നടക്കും. മിഷൻ പ്രസിഡണ്ട് പാസ്റ്റർ പി എം അലക്സാണ്ടർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ അഭിമന്യു അർജുൻ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ ഷിബു കെ മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി തുടങ്ങിയവർ പ്രസംഗിക്കും.

29 ന് രാവിലെ 8.30 ന് ഗ്രാജുവേഷൻ സർവീസ് നടക്കും. ഡോക്ടർ കെ.സി ചാക്കോ മുഖ്യ സന്ദേശം നൽകും. 130 ഓളം വിദ്യാർത്ഥികൾ ആണ് ഈ വർഷം ഗ്രാജുവേഷൻ ചെയ്യുന്നത്. 30 ന്   ഇവാഞ്ചലിസം ബോർഡ് മീറ്റിങ്ങിൽ പാസ്റ്റർ കെ കെ മാത്യു പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സഹോദരി സമ്മേളനത്തിൽ ഡോക്ടർ ഷേർലി ജോർജ് സന്ദേശം നൽകും. 31 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ അൻസൺ പി മാത്യു, പാസ്റ്റർ സജിത്ത് തിരുവല്ല എന്നിവർ പ്രസംഗിക്കും. ഫെബ്രുവരി 1 രാവിലെ 8 30ന്  സംയുക്ത ആരാധന നടക്കും.

മൂന്നു പതിറ്റാണ്ട് പിന്നിടുന്ന അഗപ്പെ മിഷന്റെ കേരളം കൂടാതെ മറ്റു സംസ്ഥാനങ്ങളിലുമുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും.

Advt.

Advt.