ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷൻ മെയ് 27 ന്

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷൻ മെയ് 27 ന്

മുളക്കുഴ: ചർച്ച് ഓഫ്
ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റ്  12-ാം ക്ലാസ് വരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കിയവരുടെ ഗ്രാജുവേഷൻ സർവ്വീസ്  സഭാ ആസ്ഥാനമായ മുളക്കഴയിൽ മൗണ്ട് സിയോൻ ചർച്ചിൽ  മെയ് 27 ചൊവ്വാഴ്ച രാവിലെ 10 മുതൽ നടക്കും.

സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ വി.പി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കോൺവക്കേഷൻ മെസ്സേജ് പാസ്റ്റർ നോബിൾ ജേക്കബ് നൽകും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Advertisement