സഭ ക്രിസ്തുവിനെ കാണുന്ന ഇടമാകണം: പാസ്റ്റർ ജോസഫ് ജോൺ
ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷന് അനുഗ്രഹീത തുടക്കം
വാർത്ത: ബെൻസൺ ചാക്കോ
ബെംഗളൂരു: സഭ ക്രിസ്തുവിനെ കാണുന്ന ഇടമാകണമെന്ന് ചർച്ച് ഓഫ് ഗോഡ് കർണാടക കൗൺസിൽ സെക്രട്ടറിയും ബാംഗ്ലൂർ സൗത്ത് സെൻ്റർ പാസ്റ്ററുമായ ജോസഫ് ജോൺ പ്രസ്താവിച്ചു. ബെന്നാർഘട്ട റോഡ് കല്ലേന അഗ്രഹാര അൽവെർണ ഭവൻ ഹാളിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തു കാലാധീതനായ വിമോചകനാണ്.
അവിടുത്തെ ശക്തിയും രോഗശാന്തിയും സഭയിലൂടെ ജനങ്ങൾക്ക് അനുഭവിക്കാൻ ഇടയാകണമെന്നും സഭയിൽ യേശുവിൻ്റെ നാമം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ ബിജു ജോൺ അധ്യക്ഷനായിരുന്നു.
പാസ്റ്റർ സുഭാഷ് കുമരകം മുഖ്യ പ്രഭാഷണം നടത്തി.
ബ്രദർ. കെ.ബി. ഇമ്മാനുവേൽ , പാസ്റ്റർ റിനു തങ്കച്ചൻ, സിസ്റ്റർ കെസിയ ജെയിംസ്, കെൻസൺ സാം അലക്സ് എന്നിവർ ഗാനശുശ്രൂഷ നിർവഹിച്ചു.
ശനിയാഴ്ച വൈകിട്ട് 6 ന് നടക്കുന്ന യോഗത്തിൽ പാസ്റ്റർ സുഭാഷ് കുമരകം പ്രസംഗിക്കും.
പാസ്റ്റർ സുഭാഷ് കുമരകം (വലത് ) പ്രസംഗിക്കുന്നു. പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് പരിഭാഷപ്പെടുത്തുന്നു.
സമാപന ദിവസമായ ഞായറാഴ്ച സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ, പാസ്റ്റർ ജോസഫ് ജോൺ എന്നിവർ സമാപന ദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കും.
സൗത്ത് സെൻ്റർ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് ( സെക്രട്ടറി), ബ്രദർ .ലിജോ ജോർജ് (ട്രഷറർ), ബ്രദർ . ബെൻസൺ ചാക്കോ , പാസ്റ്റർ പോൾസൺ ഏബ്രഹാം (പബ്ലിസിറ്റി കൺവീനേഴ്സ്) എന്നിവരും സെൻ്ററിലെ വിവിധ ശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകുന്നു.
Advt.





















