ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ കൺവൻഷൻ ഡിസം.1 നാളെ മുതൽ
കൺവൻഷൻ ഗ്രൗണ്ടിൽ ഗുഡ്ന്യൂസ് സ്റ്റാൾ പ്രവർത്തിക്കുന്നതാണ്

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് സഭകളുടെ അന്തർദേശീയ കൺവൻഷൻ ഡിസംബർ 1 തിങ്കളാഴ്ച നാളെ മുതൽ 7 ഞായറാഴ്ച വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് 5ന് ദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഫിന്നി ജേക്കബ് ഉൽഘാടനം. ചെയ്യും. പാസ്റ്റർ ഏബ്രഹാം ജോസഫ് (ഇൻ്റർ നാഷണൽ പ്രസിഡൻ്റ്), റവ. ജോൺ തോമസ് (ഇൻ്റർനാഷണൽ സെക്രട്ടറി) തുടങ്ങിയ നിരവധി കർതൃ ദാസൻമാർ പ്രസംഗിക്കും.
"നമ്മിൽ വെളിപ്പടുവനുള്ള തേജസ്സും ഈ കാലത്തിലെ കഷ്ടങ്ങളും" (റോമർ. 8:18) എന്നതാണ് ചിന്താവിഷയം. ശാരോൻ ക്വയർ ഗാനസന്ധ്യയക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ, പാസ്റ്റർ വി.ജെ. തോമസ്, പാസ്റ്റർ റോയി ചെറിയാൻ, പാസ്റ്റർ പി.വി. ചെറിയാൻ, കൂടാതെ കൗൺസിൽ അംഗങ്ങളായ സെക്രട്ടറിന്മാർ, ഓഫീസ് സെക്രട്ടറി റ്റി.ഒ. പൊടികുഞ്ഞ്, ട്രഷറാർ കുഞ്ഞച്ചൻ വർഗീസ്, ഏബ്രഹാം വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകും.
ഡിസംബർ 2ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ പാസ്റ്റേഴ്സ് കോൺഫറൻസ്, തുടർന്നുള്ള ദിവസങ്ങളിൽ മിഷൻ ചലഞ്ച്, ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉൽഘാടനം, റൈറ്റേഴ്സ് ഫോറം, വനിതാ സമാജം, സിഇഎം സൺഡേസ്കൂൾ സമ്മേളനങ്ങൾ. SBC പൂർവ്വ വിദ്യാർത്ഥി സമ്മേളനം എന്നിവയും നടക്കും. ഞായറാഴ്ച രാവിലെ 7.30 മുതൽ പൊതുസഭായോഗവും കർത്തൃമേശയും സമാപന സമ്മേളനവും നടക്കും.

