ഡാളസ് സിറ്റി- വൈഡ് വാർഷിക സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി; സമ്മേളനം ഓഗ. 21 ഇന്ന് മുതൽ

ഡാളസ് സിറ്റി- വൈഡ് വാർഷിക സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി; സമ്മേളനം ഓഗ. 21 ഇന്ന് മുതൽ
ad
ad
ad

വാർത്ത: രാജു തരകൻ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതൽ 23 ഞായർ വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും.  പാസ്റ്റർ അനീഷ് കൊല്ലം , റവ.ഡസ്റ്റി സ്മോൾ (Rev. Dusty Small), ഡോ. സൂസൻ തോമസ് എന്നിവർ  വിവിധ സെഷനുകളിൽ പ്രസംഗിക്കും.

ഡോ.ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികൾ 2:44) എന്നതാണ്  ചിന്താവിഷയം. 


ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6.30 -ന്  ഉദ്ഘാടന സമ്മേളനവും തുടർന്ന് വിവിധ സെഷനുകൾ നടക്കും. ആഗസ്റ്റ് 22 ശനി രാവിലെ 10 ന് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാർഷിക പരിപാടി നടക്കും.  ഉച്ചയ്ക്ക് 2 ന് സഹോദരന്മാർക്കും സഹോദരിമാർക്കുമായി പ്രത്യേക സമ്മേളനം. വൈകുന്നേരം 6.30- ന് മലയാളത്തിലും ഇംഗ്ളീഷിലും പ്രത്യേക യോഗങ്ങൾ  നടക്കും.

ആഗസ്റ്റ് 23 ഞായർ രാവിലെ 9.30 മുതൽ മലയളത്തിലും 10 മുതൽ  ഇംഗ്ലീഷിലും സഭായോഗം നടക്കും. 

വിവരങ്ങൾക്ക്: (214) 223-1194/ (214) 334-6962/ (469) 363-5109. 

Advertisement