പിസിനാക്കിൽ സ്ത്രീ ശാക്തികരണ സെമിനാർ ജൂലൈ 4 ന്
കുര്യൻ ഫിലിപ്പ് (നാഷണൽ മീഡിയ കോർഡിനേറ്റർ)
ചിക്കാഗോ: ചിക്കാഗോയിൽ നടക്കുന്ന പിസിനാക്ക് കോൺഫറൻസിനോടനുബന്ധിച്ച് വനിതകളുടെ സമഗ്ര ആരോഗ്യത്തെ ആസ്പദമാക്കിയുള്ള പ്രത്യേക സെമിനാർ ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:45-ന് പ്രധാന കോൺഫറൻസ് വേദിയുടെ രണ്ടാം നിലയിലുള്ള 'നിർവാണ ബി' ഹാളിൽ നടക്കും.
സ്ത്രീകളുടെ ശാരീരിക, മാനസിക, ആത്മീയ ആരോഗ്യ സംരക്ഷണവും സമതുലിതമായ ജീവിതശൈലിയും ലക്ഷ്യമിട്ടുള്ള സംവാദത്തിൽ ഡോ. ജോയ്സ് ജോസഫ് മോഡറേറ്ററായിരിക്കും. ഡോ. ജ്യോതി ബെൻ, ഡോ. ആശ ജോൺ, ഫാമിലി നേഴ്സ് പ്രാക്ടീഷണർമാരായ ഡോ. സൂസൻ മാത്യു, ഷെൻസി വർഗീസ്, ഷൈനി ഡാനിയൽ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും. തുടർന്ന് വനിതാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകാൻ ഡോ. ജിൻസി ജോസഫിന്റെ നേതൃത്വത്തിൽ ചോദ്യോത്തര വേളയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഷെൻസി വർഗീസ് (847 922 2742).

