ഐപിസി മാവേലിക്കര വെസ്റ്റ് സെൻ്റർ 88-ാമത് കൺവെൻഷൻ ജനു. 28 മുതൽ
മാവേലിക്കര: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ മാവേലിക്കര വെസ്റ്റ് സെൻ്റർ 88-ാമത് കൺവെൻഷൻ ജനുവരി 28, ബുധൻ മുതൽ ഫെബ്രുവരി 1, ഞായർ വരെ വഴുവാടി ഐപിസി എബനേസർ കൺവൻഷൻ സെൻ്ററിൽ നടക്കും. സെൻ്റർ മിനിസ്റ്റർ ഡോ. ജോൺ കെ. മാത്യു ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർ അജി ഐസക്ക് (അടൂർ), പാസ്റ്റർ വർഗീസ് ഏബ്രഹാം (റാന്നി), പാസ്റ്റർ അനീഷ് (കൊല്ലം), പാസ്റ്റർ സാജു സി. ജോസഫ് (കോതമംഗലം) എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷ ടെക്കോവ മ്യൂസിക്‌സ് വെട്ടിയാർ നിർവ്വഹിക്കും.
Advertisement


















































































