വിശ്വാസികളുടെ പങ്കാളിത്തവും ആത്മസാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി യുപിഎഫ് - യുഎഇ കൺവെൻഷൻ

വിശ്വാസികളുടെ പങ്കാളിത്തവും ആത്മസാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി യുപിഎഫ് - യുഎഇ കൺവെൻഷൻ

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: എഴുപതിലധികം സഭകളുടെ അംഗത്വമുള്ള യുഎഇയിലെ ഏറ്റവും വലിയ ഐക്യ പെന്തെക്കോസ്ത് സംഘടനയായ യുപിഎഫ് - യുഎഇ വാർഷിക കൺവെൻഷൻ റീമാ-2026 ന് അനുഗ്രഹ സമാപ്തി.

ഏപ്രിൽ 27 മുതൽ 29 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ  നടന്ന കൺവെൻഷനിൽ നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം കൊണ്ടും ആത്മസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

പാസ്‌റ്റർ ബി.മോനച്ചൻ കായംകുളം മുഖ്യ പ്രഭാഷകനാായിരുന്നു. യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സക്കറിയ എബ്രഹാം   ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ വിൽ‌സൺ ജോസഫ് (പ്രസിഡന്റ്‌ ഐപിസി യുഎഇ റീജിയൻ ) കെ.ഒ മാത്യു (നാഷണൽ ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് ) കെ.ബി.ജോർജ്കുട്ടി  (സീനിയർ പാസ്റ്റർ, ഷാർജ ഷാരോൺ ഫെലോഷിപ്പ് ചർച്ച്) എന്നിവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിച്ചു. സമാപന ദിവസം സെക്രട്ടറി ഫിന്നി രാജു  നന്ദി പറഞ്ഞു. നൂറിൽപരം യുവതി യുവാക്കൾ അടങ്ങുന്ന യുപിഎഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകി. വിൽ‌സൺ ബേബി,  സന്തോഷ്‌ ഈപ്പൻ, യുപിഎഫ് കൗൺസിൽ അംഗങ്ങൾ എന്നിവർ  നേതൃത്വം നൽകി.