ഡോ. സജി കുമാർ കെ.പി ATA ഇന്ത്യയുടെ അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി നിയമിതനായി
വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം
കോട്ടയം: ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ ഇന്ത്യയുടെ (Asia Theological Association India – ATA India) അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി ഡോ. സജി കുമാർ കെ. പി. നിയമിതനായി. ജയ്പൂരിൽ നടന്ന ATA ഇന്ത്യയുടെ വാർഷിക സമ്മേളനത്തിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ദൈവശാസ്ത്ര വിദ്യാഭ്യാസം, സഭാശുശ്രൂഷ, നേതൃത്വ പരിശീലനം എന്നീ മേഖലകളിൽ വർഷങ്ങളായി സജീവമായ ഡോ.സജി കുമാർ കെ. പി. നിലവിൽ കോട്ടയം ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയുടെ (India Baptist Theological Seminary) പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
ദൈവശാസ്ത്ര അധ്യാപകൻ, പരിശീലകൻ, കൗൺസിലർ, സഭാശുശ്രൂഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
ബൈബിൾ പ്രഭാഷകൻ, അധ്യാപകൻ, കൗൺസിലർ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു. ദൈവവചന അധ്യാപനത്തിലും ദൈവശാസ്ത്ര വിദ്യാഭ്യാസത്തിലും ശുശ്രൂഷകരെ പരിശീലിപ്പിക്കുന്നതിലും സഭയുടെ വിവിധ ശുശ്രൂഷാ മേഖലകളെ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം സജീവമായ പങ്കുവഹിച്ചുവരുന്നു.
ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും അവയ്ക്ക് അക്കാദമിക അംഗീകാരവും നിലവാരപരിശോധനയും നൽകുന്നതിനും പ്രവർത്തിക്കുന്ന സംഘടനയാണ് Asia Theological Association (ATA). ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഏകോപനത്തിലും ATA ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു.
അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറി എന്ന പുതിയ ഉത്തരവാദിത്വത്തിലൂടെ ഇന്ത്യയിലെ ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്തും ബന്ധപ്പെട്ട അക്കാദമിക-ശുശ്രൂഷാ പ്രവർത്തനങ്ങളിലും കൂടുതൽ ഫലപ്രദമായ നേതൃത്വം നൽകാൻ ഡോ. സജി കുമാർ കെ. പി.യ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Advertisement
































































































