നമുക്കു നന്മ നിറഞ്ഞവരാകാം

നമുക്കു നന്മ നിറഞ്ഞവരാകാം

നമുക്കു നന്മ നിറഞ്ഞവരാകാം

എന്തിനു ഇങ്ങനെ ഒരു തലക്കെട്ട് എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. ഇതൊരു ആഹ്വാനമോ ആഗ്രഹമോ പോലെ തോന്നാം. അതുമല്ലെങ്കിൽ ഒരു സംഘഗാനത്തിലെ വരികൾ പോലെയായിരിക്കാം ചിലർക്ക്. നന്മ ചെയ്യാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ എന്ന ബോധ്യമുള്ള ആർക്കും ഏറ്റുപ റയാവുന്ന വരികൾ. ആ അവബോധം എത്ര ഉത്സാഹമാണ് നമ്മിൽ നിറയ്ക്കുന്നത്. 'നന്മ ചെയ്യാനും കൂട്ടായ്‌മ കാണിക്കാനും മറക്കരുത്' എന്നു വചനം ഉള്ളതുകൊണ്ട് നന്മ പ്രവർത്തിക ളിൽ വിശ്വാസികൾ എപ്പോഴും ഒരുപടി മുന്നിലായിരിക്കുമെന്നു തന്നെയാണ് കുരുതുന്നത്.

വയനാട്ടിലെ ഭീകരമായ പ്രകൃതി ക്ഷോഭത്തേക്കുറിച്ചു നമ്മൾ കേട്ടു. ദൃശ്യമാധ്യമങ്ങൾവഴി ആ ദുരന്തഭൂമിയിലെ കണ്ണീർ നമ്മൾ കാണുകയുണ്ടായി. അതിനോട് അനുതാപപൂർണമാ യി സഹകരിക്കാനുള്ള സന്മനസ്സ് നമുക്കുണ്ടായിട്ടുണ്ടെങ്കിൽ മടിച്ചുനിൽക്കരുത്, നമ്മൾ നന്മനിറഞ്ഞവരാണല്ലോ. നമ്മൾ മുൻവർഷങ്ങളിൽ ചെയ്തുവരുന്നതും ഏറെപേർക്ക് ഗുണക രവുമായിരുന്ന ചില ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചു ഓർ ത്തുപോകുന്നു. അവയിൽ ചിലതു എടുത്തുപറയേണ്ടവയാണ്. ഇപ്പോഴാണ് നമുക്കും എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നു ചിന്തിക്കേണ്ടത്. ഭീതിജനകമായ ചിന്തയിൽ നിന്നു പ്രത്യാശയിലേക്കു ജനത്തെ നയിക്കുക, ഇത്തരം സാഹചര്യ ങ്ങളെ അതിജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രായോഗിക നിർദേ ശങ്ങൾ നൽകുക പ്രാർഥിക്കുക എന്നിവയാണ് പ്രധാനമായും നമുക്ക് ചെയ്യാൻ കഴിയേണ്ടത്. അരക്ഷിതബോധത്തിൽനിന്നും മനസ്സുവെച്ചാൽ നിശ്ചയമായും രക്ഷപ്പെടാനാകും എന്ന സന്ദേ ശം ജനത്തിനു നൽകി അവരെ ഉറപ്പിച്ചുനിറുത്താൻ കഴിഞ്ഞാൽ നമ്മുടെ പരിശ്രമത്തിൻ്റെ തുടക്കം വിജയിച്ചുകഴിഞ്ഞു.

സമൂഹത്തിലെ ഇത്തരം സംഭവങ്ങൾ നമ്മിലെ ക്രൈസ്‌തവ സ്നേഹത്തെ പുറത്തെടുക്കാനുള്ള അവസരമായി കാണണം. 'നിങ്ങളുടെ സുഭിക്ഷം മറ്റുള്ളവരുടെ, വിശേഷിച്ച് സഹോദര വർഗത്തിൻ്റെ ദുർഭിക്ഷത്തിനു ഉതകട്ടെ' എന്നാണല്ലോ ദൈവ വചനം. സ്വന്തം നന്മകൾ മറ്റുള്ളവർക്കുകൂടി പങ്കുവയ്ക്കാൻ വിളിക്കപ്പെട്ടവരാണു നാം. ക്രൈസ്‌തവസഭയുടെ ആരംഭം മു തൽ വിഭവങ്ങളുടെ പങ്കുവയ്ക്കൽ ശീലമായിരുന്നു. വലതു കൈകൊണ്ടു ചെയ്യുന്നത് ഇടതുകൈ പോലും അറിയാതെ വേണം എന്നാണല്ലോ കർത്താവിൻ്റെ ഉപദേശം. ആ നിലയിൽ പ്രവർത്തിക്കുന്ന ചിലരെ ഞങ്ങൾക്കറിയാം. അവരെയോർത്തു ഞങ്ങൾ ദൈവത്തെ സ്‌തുതിക്കുന്നു. പേരെടുത്തു പറയുന്നതിൽ അവർക്കു ലവലേശം താല്‌പര്യമില്ല എന്നറിയാവുന്നതുകൊ ണ്ടു തല്ക്കാലം ആ പേരുകൾ ഇവിടെ പരാമർശിക്കുന്നില്ല. എങ്കിലും അവർ ചെയ്‌തുകൊണ്ടിരിക്കുന്ന നന്മകളെക്കുറിച്ചു ഒരുവാക്ക് പറയട്ടെ: പ്രായം ഏറെയുണ്ടെങ്കിലും കഴിഞ്ഞ കോവി ഡ് ദുരന്തകാലത്തു സഹായം എത്തിച്ചുതന്ന ഒരു പിതാവുണ്ട്. പലർക്കും അന്ന് അത് വളരെ പ്രയോജനപ്പെട്ടു. ഒരുവലിയ തുകതന്നെ ഇതിനുവേണ്ടി അദ്ദേഹം മാറ്റിവച്ചു ഗുഡ്‌ന്യൂസി ലൂടെ വിതരണം ചെയ്‌തു. പെൺകുട്ടികളുടെ വിവാഹത്തിനു ധനസഹായം നൽകി സഹായിക്കുന്നവരുണ്ട്. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം ചെയ്യുന്ന പത്തിലധികം കുട്ടികളുടെ പഠനത്തിന് (എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്‌സിംഗ് എന്നിവയ്ക്ക്) വർഷം തോറും 25,000 രൂപ വീതം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർച്ചയായി ഗുഡ്‌ന്യൂസിലൂടെ നൽകിവരുന്ന ന്യൂയോർക്കി ലുള്ള ഒരു ബഹുമാന്യ കർത്തൃദാസനെ ഞങ്ങൾക്കറിയാം. ഇവരാരുംതന്നെ വലിയ ധനാഢ്യരോ ബിസിനസ്സുകാരോ അല്ല എന്നതുകൂടി അറിയുമ്പോഴാണ് ആ സഹായങ്ങളുടെ വില എത്രത്തോളമെന്നു നമ്മൾ അറിയുന്നത്. സ്‌കൂൾ ആരംഭസമയ ത്ത് കുട്ടികൾക്കുള്ള പഠനോപകരണങ്ങളും കുടയും നൽകുന്ന സഭകളെയും സഹോദരി സമാജങ്ങളെയും അഭിനന്ദിക്കുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്നും ചെയ്യാൻ കർത്താവ്

അവരെ പ്രാപ്തരാക്കട്ടെ എന്നു പ്രാർഥിക്കുന്നു.

നമ്മുടെ ഇത്തരം പ്രവർത്തികളാണ് സഹജീവികൾക്കു ദൈ വസ്നേഹം തൊട്ടറിയാൻ അവസരമാകുന്നത്. വിദേശത്തുള്ള സഭകൾക്കും ഇക്കാര്യത്തിൽ സഹകരിക്കാവുന്നതാണ്. വയനാട് ദുരന്തത്തിൽ വേദനപ്പെടുന്നവർക്കു സഹായമെത്തിക്കാൻ ഏതു നിലയിലും നിങ്ങൾക്കു മാർഗനിർദേശം നൽകി സഹായി ക്കാൻ ഗുഡ്ന്യൂസ് തയ്യാറാണെന്നു സവിനയം ഓർമിപ്പിക്കട്ടെ.