റ്റി.പി.എം തിരുവല്ല സെൻറർ പാസ്റ്റർ സി.എൽ. ശാമുവേൽ (ബാബു - 73) കർതൃസന്നിധിയിൽ

റ്റി.പി.എം തിരുവല്ല സെൻറർ പാസ്റ്റർ സി.എൽ. ശാമുവേൽ (ബാബു - 73) കർതൃസന്നിധിയിൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ പാസ്റ്റർ സി.എൽ. ശാമുവേൽ (ബാബു-73) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.  

സംസ്കാരം മാർച്ച് 26 ചൊവ്വ രാവിലെ 9 ന് തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപമുള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് കുറ്റപുഴ റ്റി.പി.എം സഭാ സെമിത്തേരിയിൽ.

1973 ൽ റ്റി.പി.എം സഭാ ശുശ്രൂഷകനായ അദ്ദേഹം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ തൃശൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളിൽ സഭയുടെ സെൻ്റർ ശുശ്രൂഷകൻ ആയിരുന്നു. 

നാലാമത്തെ വയസ്സിൽ തൻ്റെ മാതാവിൻ്റെ വേർപാടിനു ശേഷം വിശ്വാസ ഭവനത്തിലാണ് വളർന്നത്.

പിതാവ് പരേതനായ പാസ്റ്റർ സി.കെ.ലൂക്കോസ്.

സഹോദരി: റ്റി.പി.എം തൃശൂർ സെൻറർ മദർ കുഞ്ഞമ്മ ലൂക്കോസ്

സഹോദരൻ: സി.എൽ.ജോണി (തൃശൂർ)