ജോൺ സാമുവൽ മണക്കാല നയിക്കുന്ന പത്തുമണിക്കൂർ തുടർമാന ബൈബിൾ പ്രഭാഷണം ഒക്ടോ. 31ന്

ജോൺ സാമുവൽ മണക്കാല നയിക്കുന്ന പത്തുമണിക്കൂർ തുടർമാന ബൈബിൾ പ്രഭാഷണം ഒക്ടോ. 31ന്

കോട്ടയം: പത്തു മണിക്കൂർ തുടർമാന ബൈബിൾ പ്രഭാഷണവുമായി ജോൺ സാമുവൽ മണക്കാല. ഒക്ടോബർ 31 നു വ്യാഴാഴ്‌ച കോട്ടയം ചാന്നാനിക്കാട് മഹാത്മജി മെമ്മോറിയൽ പബ്ലിക് ലൈബ്രറി ഹാളിൽ ബൈബിൾ, യേശുക്രിസ്തു, രക്ഷ, സഭ, പുനരാഗമനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പത്തു മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര നടക്കും. പൊതുജനത്തിന് ബൈബിൾ പ്രമേയങ്ങളിൽ അവബോധം നൽകുന്നതിനാണ് വ്യത്യസ്തമായ ഈ രീതി അവലംബിക്കുന്നത്.

ഒക്ടോബർ 31ന് രാവിലെ 8 ന് ഡോ. അനിൽ കുറിച്ചുമുട്ടം ഉദ്ഘാടനം ചെയ്യും. വേദാദ്ധ്യാപകനും സഭാ ശുശ്രൂഷകനുമായ ജോൺ സാമുവൽ മണക്കാല ബൈബിൾ പ്രഭാഷണം നടത്തും.

വൈകുന്നേരം 7 നു നടക്കുന്ന സമാപന സമ്മേളനത്തിൽ ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് മുഖ്യാതിഥി ആയിരിക്കും . പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമ്മൻ, വിവിധ സഭാ സംഘടനാനേതാക്കൾ ആശംസകൾ അറിയിക്കും. ബെന്നി ജോൺ പുതുപ്പള്ളി, അജി മാങ്ങാനം, ഹന്ന എൽസ ജോബി, ബെനറ്റ് ജോൺ, സുബിൻ കോട്ടയം എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഗുഡ്‌ന്യൂസ് ബാലലോകം സീനിയർ ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണ പരമ്പര നടക്കുന്നത്.

വിവരങ്ങൾക്ക് ജോൺ സാമുവൽ മണക്കാല - 9562266290; ടോണി ഡി. ചെവ്വൂക്കാരൻ - 9447350038; സുജിത്ത് പി. എസ്. - 9496806938.