ലോക കേരള സഭ സമ്മേളനം ; ബിജു ജോൺ കൊട്ടാരക്കര  ഫൊക്കാന പ്രതിനിധി

ലോക കേരള സഭ സമ്മേളനം ; ബിജു ജോൺ കൊട്ടാരക്കര  ഫൊക്കാന പ്രതിനിധി
ബിജു ജോൺ മന്ത്രി കെ.എൻ. ബാലഗോപാലിനൊപ്പം

ചാക്കോ കെ തോമസ്, ബെംഗളൂരു

തിരുവനന്തപുരം : ലോക കേരള സഭ തിരുവനന്തപുരത്ത് നടക്കുന്ന നാലാം സമ്മേളനത്തിൽ  ഫൊക്കാന ട്രഷററും മാധ്യമ പ്രവർത്തകനും പെന്തെക്കൊസ്ത് വിശ്വാസിയുമായ  ബിജു ജോൺ കൊട്ടാരക്കര  ഫൊക്കാന പ്രതിനിധിയായി അമേരിക്കയിൽ നിന്നും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസി കേരളീയ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 

മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികളുടെ പ്രതിനിധികൾ, സംസ്ഥാനത്തെ ജനപ്രതിനിധികൾക്കൊപ്പം കേരളത്തിൻ്റെയും പ്രവാസികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരുമിച്ചു ചേരുന്ന വേദിയാണ് ലോക കേരള സഭ.
അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്നതിനായി ന്യൂയോർക്ക് സിറ്റിയിൽ 1983 ജൂലൈ 4-ന് രൂപീകരിച്ച  സംഘടനയാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന).

കൊട്ടാരക്കര ചെങ്ങമനാട്  ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗമായിരുന്ന ബിജു ദുബായിയിൽ ദീർഘകാലം വിവിധ കമ്പനികളിൽ എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നു. 2005-ൽ അമേരിക്കയിൽ കുടിയേറി. അമേരിക്കയിൽ എത്തിയതിനു ശേഷം മെക്കാനിക്കൽ എഞ്ചിനീറിഗും മാനേജ്മെന്റിൽ എം ബി എ ബിരുദവും നേടി. റിയൽ എസ്റ്റേറ്റ് ബിസിനസ്‌ മേഖലയിൽ പ്രവർത്തിക്കുന്നതോടൊപ്പം കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.

മികച്ച സംഘടനാ പ്രവണ്യവുമുള്ള  ബിജു മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ്. കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്റ് ട്രഷർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേ, സുവനീർ ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ് അമേരിക്കയുടെ എഡിറ്റോറിയൽ അംഗവുമാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ ചെറുപ്പത്തിലേ തന്നെ സജീവമായി പ്രവർത്തിച്ചിരുന്ന ബിജുവിന് തന്റെ ജീവിതത്തിലുടെനീളം അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയമായ നേട്ടം. ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബിജു തന്റെ എളിയ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് ആലംബഹീനർക്കായി മാറ്റി വയ്ക്കാറുണ്ട്. 

ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് ( ടി.പി.എം) സഭാംഗമായ ബിജു ജോൺ ആത്മീയ പ്രവർത്തനങ്ങളിലും ഉത്സാഹിയാണ്. ഭാര്യ: ഷിജി ജോൺ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നു, 
മക്കൾ: ക്രിസ്റ്റീനാ ജോൺ, ജൊയാന ജോൺ.

Advertisemen