ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് പ്രത്യേകയോഗം ഫെബ്രു. 6 ന്

ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് പ്രത്യേകയോഗം ഫെബ്രു. 6 ന്

തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള ആലോചനകൾക്കായി ഫെബ്രുവരി ആറിന് യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ 17 വകുപ്പുകൾ പൂർണമായി നടപ്പിലാക്കുകയും 220 ശുപാർശകളിലും ഉപ ശുപാർശകളിലും നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

അവശേഷിക്കുന്ന ശുപാർശകൾ പലതും നടപ്പിലാക്കുന്നതിന് കേന്ദ്രസംസ്ഥാന നിയമങ്ങളിലും ചട്ടങ്ങളിലും കോടതി ഉത്തരവുകളിലും മാറ്റം വരുത്തേണ്ടതുണ്ട്. മറ്റു വകുപ്പുകളിൽനിന്ന് സമ്മത പത്രം ലഭ്യമാക്കേണ്ടതുമുണ്ട്.

മറ്റു വകുപ്പുകളുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് റിപ്പോർട്ട് നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.