ഐപിസി കാസർഗോഡ് സെൻ്റർ കൺവൻഷൻ ഏപ്രിൽ 11 മുതൽ

ഐപിസി കാസർഗോഡ് സെൻ്റർ കൺവൻഷൻ ഏപ്രിൽ 11 മുതൽ

ശ്രീകണ്ഠാപുരം: ഐപിസി കാസർഗോഡ് സെൻ്റർ കൺവൻഷൻ ഏപ്രിൽ 11 മുതൽ 13 വരെ ശ്രീകണ്ഠാപുരം ടൗണിൽ നടക്കും. 

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജു ചാത്തന്നൂർ, കെ.ജെ തോമസ് കുമളി, ബിജോയ് കുര്യാക്കോസ് എന്നിവർ പ്രസംഗിക്കും.

ഡോ.ജോൺസൺ വി. മാത്യു ബ്രാംഗ്ലൂർ), പാസ്റ്റർ ഡാനിയേൽ നീലഗിരി എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

ഏപ്രിൽ 12ന് ശനി രാവിലെ 10 മുതൽ മാസയോഗം, 2 മുതൽ പുത്രികാ സംഘടനകളുടെ വാർഷികം, വൈകിട്ട് 4.30 ന് സുവിശേഷ റാലി, ഞായറാഴ്ച രാവിലെ 9.30 മുതൽ സംയുക്ത ആരാധന എന്നിവ റോയൽ ഓഡിറ്റോറിയത്തിൽ നടക്കും.

സെൻ്റർ സെക്രട്ടറി പാസ്റ്റർ ശ്യാംരാജ്, ട്രഷറാർപാസ്റ്റർ കെ.സി. ജോർജ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജയ്മോൻ ലൂക്കോസ് എന്നിവർ നേതൃത്വം നൽകും.