പൈവഴി എജിയിൽ കൺവൻഷൻ മെയ് 16 മുതൽ

പൈവഴി എജിയിൽ കൺവൻഷൻ മെയ് 16 മുതൽ

കുളനട: പൈവഴി ഏ.ജിയുടെ ഗിൽഗാൽ കൺവൻഷനും സംഗീത ശുശ്രൂഷയും  മെയ് 16,17 തിയതികളിൽ ഉള്ളന്നൂർ (കുളനട) വട്ടയം വെട്ടിനില്ക്കുന്നതിൽ വടക്കേതിൽ വീട്ടിൽ പാസ്റ്റർ ജോസഫ് വി.ചാക്കോ ഭവനാങ്കണത്തിൽ നടക്കും. പന്തളം സെക്ഷൻ സെക്രട്ടറി പാസ്റ്റർ സാം സി ബേബി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബിജു വർഗ്ഗീസ്, പാസ്റ്റർ ഷെമീർ കൊല്ലം എന്നിവർ പ്രസംഗിക്കും. ഗിൽഗാൽ വോയ്സ്, ഗ്വാളിയർ മദ്ധ്യപ്രദേശ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ ജോസഫ് വി ചാക്കോ, പാസ്റ്റർ ജോമോൻ ജോർജ്ജ്,പാസ്റ്റർ പി.എം. ജോൺസൺ എന്നിവർ നേതൃത്വം നൽകും.