എക്സൽ മിനിസ്ട്രീസ് ലീഡേഴ്സ് കോൺഫറൻസ് സെപ്. 30 നു

എക്സൽ മിനിസ്ട്രീസ് ലീഡേഴ്സ് കോൺഫറൻസ് സെപ്. 30 നു

കുമ്പനാട്: എക്സൽ മിനിസ്ട്രീസ് ലീഡേഴ്സിനായുള്ള സ്പെഷ്യൽ കോൺഫറൻസ് വിഷൻ 2026, സെപ്റ്റംബർ 30 നു കുമ്പനാട് എക്സൽ ഓഫീസിൽ നടക്കും. 

സുവിശേഷകൻ തമ്പി മാത്യു, ബ്രദർ പി.ജി വർഗ്ഗീസ് എന്നിവർ മുഖ്യ അതിഥികളായിരിക്കും. വർക്കി എബ്രഹാം കാച്ചാണത്ത്, പാസ്റ്ററുമാരായ ജിജി ചാക്കോ, ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ഷിബു കെ ജോൺ, ഷിനു തോമസ്, തുടങ്ങിയവർ വിവിധ ക്ലാസുകൾ നയിക്കും. 

ബെൻസൺ വർഗീസ്, കിരൺ കുമാർ, ജോബി കെസി, ഡെന്നി ജോൺ, ബ്ലെസൺ തോമസ്, ബിതിൻ ബിജു എന്നിവർ നേതൃത്വം നൽകും.

Advt