ഫെബിൻ ജോസ് തോമസിനെ കോഴിക്കോട് ഐസിപിഎഫ് ആദരിച്ചു

ഫെബിൻ ജോസ് തോമസിനെ കോഴിക്കോട് ഐസിപിഎഫ് ആദരിച്ചു

റോയ് മാത്യു ചീരൻ ഫെബിൻ ജോസിന് മെമെന്റോ നൽകുന്നു

കോഴിക്കോട് : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പിടവൂർ വല്യാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലത ജോസിന്റെയും മകൻ ഫെബിൻ ജോസ് തോമസിനെ ഐ സി പി എഫ് കോഴിക്കോട് ചാപ്റ്റർ ആദരിച്ചു.

കോഴിക്കോട് ഫിലദൽഫിയ ചർച്ചിൽ നടന്ന സമ്മേളനത്തിൽ ഐ സി പി എഫ് കോഴിക്കോട് സീനിയർ ഫോറം പ്രസിഡന്റ് റോയ് മാത്യു ചീരൻ ഫെബിൻ ജോസിന് മെമെന്റോ നൽകി.

പാസ്റ്റർമാരായ എം.എം മാത്യു, നോബിൾ പി.തോമസ്, അജി ജോൺ, റിജു ജോബ്, ഷിന്റോ പോൾ, സന്തോഷ്‌ നാരായണൻ, വി.വി അബ്രഹാം (ഗുഡ്ന്യൂസ് ജില്ല ചീഫ് റിപ്പോർട്ടർ), ഐ സി പി എഫ് ഓൾ ഇന്ത്യ സ്റ്റാഫ് സെക്രട്ടറി ഇവാ. അജി മാർക്കോസ്, ഷിബിൻ വർഗീസ്, ജിതിൻ പി ടി, എബ്രഹാം ബി. ചാക്കോ, ജോബിൻ, പാസ്റ്റർ ജോണി ജോസഫ് തുടങ്ങിയവർ  സംസാരിച്ചു.

ഐ സി പി എഫ് നോർത്ത് കേരള റീജിയൻ സെക്രട്ടറി ഇവാ. ബോബു എൻ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. വിപിൻ കെ.യു സ്വാഗതവും പ്രിൻസ് തോമസ് നന്ദിയും അറിയിച്ചു.

കൊട്ടാരക്കര ഗ്രേസ് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭാ അംഗമായ ഫെബിൻ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീറിങ്ങ് ബിരുദം നേടിയ ശേഷം ആണ് ഫെബിൻ ഡൽഹിയിലും തിരുവനന്തപുരത്തും സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനം നടത്തിയത്.

Advertisement