ഇവാ. കാലേബ് ജീ ജോർജ് പി.വൈ.പി.എ കുമ്പനാട് സെന്റർ  പ്രസിഡന്റ്; മാതൃകയായി ജസ്റ്റിൻ നെടുവേലിൽ 

ഇവാ. കാലേബ് ജീ ജോർജ് പി.വൈ.പി.എ കുമ്പനാട് സെന്റർ  പ്രസിഡന്റ്; മാതൃകയായി ജസ്റ്റിൻ നെടുവേലിൽ 
ജസ്റ്റിൻ നെടുവേലിൽ, ഇവാ. കാലേബ് ജീ ജോർജ്ജ്, ജെമി ജെ. മാത്യു

കുമ്പനാട് : പി.വൈ.പി.എ കുമ്പനാട് സെന്റർ പ്രസിഡന്റായി ഇവാ. കാലേബ് ജീ ജോർജ്ജിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ജസ്റ്റിൻ നെടുവേലിൽ രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിൽ സംസ്ഥാന പി.വൈ.പി.എ സെകട്ടറിയാണ് ജസ്റ്റിൻ. മറ്റുള്ളവർക്ക് അവസരങ്ങൾ നൽകുന്നതിനും, ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാലുമാണ് സ്ഥാനം ഒഴിയുന്നത് എന്നും ജസ്റ്റിൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കൂടാതെ ആക്ടിങ് സെക്രെട്ടറിയായി ജെമി ജെ. മാത്യുവിനെയും തിരഞ്ഞെടുത്തു. മെയ് 11നു ഐപിസി കുമ്പനാട് സെന്റർ ഓഫീസ് കോംപ്ലെക്സിൽ കൂടിയ സെന്റർ പി.വൈ.പി.എ കമ്മിറ്റിയിലാണ് തീരഞ്ഞെടുപ്പു നടന്നത്.

Advertisement