ബഹ്റൈൻ എജിയിലെ ക്രിസ്ത്യൻ ലീഡേഴ്സ് സെമിനാറിന് അനുഗ്രഹീത സമാപ്തി
മനാമ : ബഹ്റൈൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ ബഹ്റൈനിലെ വേർപെട്ട സമൂഹത്തിലെ പാസ്റ്റർമാർ, മൂപ്പന്മാർ, ശുശ്രൂഷകന്മാർ, ആത്മീയ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ക്രിസ്ത്യൻ ലീഡേഴ്സ് സെമിനാറിന് അനുഗ്രഹീത സമാപ്തി.
സഗയായിലുള്ള എ ജി ചർച്ച് ഹാളിൽ നടന്ന സെമിനാറിൽ, എ ജി ഇൻഡ്യാ ജനറൽ സെക്രട്ടറി റവ. ഡോ. പാപ്പി മത്തായി "നാല് സുവിശേഷങ്ങളിലൂടെ യേശു പറഞ്ഞതും പ്രവർത്തിച്ചതും " എന്ന വിഷയത്തെ അധികരിച്ച് മുഖ്യ പ്രഭാഷണം നടത്തി.
ബഹ്റൈൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകൻ, പാസ്റ്റർ പി എം ജോയി അദ്ധ്യക്ഷത വഹിച്ചു. എ ജി ക്വയർ ആരാധനകൾക്ക് നേത്യത്വം കൊടുത്തു പാസ്റ്റർ പി എം ജോയി റവ. പാപ്പി മത്തായിക്ക് മൊമെൻ്റോ നൽകി ആദരിച്ചു.