ഇടിമിന്നലിൽ പാസ്റ്റർമാരുടെ ഭാര്യമാർക്ക് പരിക്കേറ്റു

ഇടിമിന്നലിൽ  പാസ്റ്റർമാരുടെ ഭാര്യമാർക്ക് പരിക്കേറ്റു

മലപ്പുറം : കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പാസ്റ്റർമാരുടെ ഭാര്യമാർക്ക് പരിക്കേറ്റു. ഐപിസി മലപ്പുറം സെൻ്ററിലെ മുണ്ടുപറമ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ നിഥിൻ ജോർജിൻ്റെ ഭാര്യ മിനിയ്ക്കും മലാപറമ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫ്രാൻസിസ് ജോണിൻ്റെ ഭാര്യ മിഥുവിനുമാണ് പരിക്കേറ്റത്.

സെൻ്ററിൻ്റെ ശുശ്രൂഷകന്മാരുടെയും കുടുംബങ്ങളുടെയും മീറ്റിംഗ് കഴിഞ്ഞ് ഭവനത്തിലേക്ക് മഴ കഴിഞ്ഞ് മടങ്ങനായി കാത്തു നില്ക്കവേയാണ് ഇരുവർക്കും മിന്നലേറ്റത്.

സിസ്റ്റർ മിനിയുടെ കാലിൻ്റെ അസ്ഥിപൊട്ടുകയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന് മഞ്ചേരി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

മിന്നലേറ്റതിൻ്റെ ശക്തിയിൽ നിലത്തു വീണ സിസ്റ്റർ മിഥു ഫ്രാൻസിസിൻ്റെ നടുവിനും ശരീരത്തിനും കനത്ത ആഘാതമുണ്ടാവുകയും എഴുന്നേറ്റ് നടക്കാനാവാതെ കിടപ്പിലായി. പെട്ടെന്നുണ്ടായ അപകത്തിൽ ഇരു കുടുംബവും ഏറെ പ്രയാസമനുഭവിക്കുകയാണ്.

ഇരു കുടുംബത്തിനും മറ്റുള്ളവരുടെ പ്രാർഥനയും സഹകരണവും അത്യാവശ്യമായിരിക്കുകയാണ്.

Advertisement