പുനലൂർ വാഴയിൽ എബ്രഹാം ഇട്ടിയുടെ (അനിയൻകുഞ്ഞ് - 88) സംസ്കാരം നാളെ മെയ് 18ന്

പുനലൂർ വാഴയിൽ എബ്രഹാം ഇട്ടിയുടെ (അനിയൻകുഞ്ഞ് - 88) സംസ്കാരം നാളെ  മെയ് 18ന്

പുനലൂർ: പുനലൂരിലെ ആദ്യകാല പെന്തെക്കോസ്തു വിശ്വാസിയും  പ്രമുഖ വ്യാപാരിയുമായിരുന്ന എ.ജി സഭയിലെ പ്രമുഖ കുടുംബാംഗം പുനലൂർ വാഴയിൽ വി.ഐ. എബ്രഹാം  (അനിയൻകുഞ്ഞ് - 88) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം മെയ് 18 ന് പുനലൂരിൽ നടക്കും. രാവിലെ 8ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 1 ന് പുനലൂർ ഫസ്റ്റ് ഏജി ചർച്ചിൻ്റെ സെമിത്തിരിയിൽ സംസ്കരിക്കും.

പുനലൂരിലെ പെന്തെക്കോസ്തു മുന്നേറ്റത്തിനും സഭാവളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി കുടുംബത്തോടൊപ്പം ഏറെ സഹകരിച്ചു. എ.ജി. മലയാളം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ വിപുലീകരണത്തിനായി കൈത്താങ്ങായി നിലകൊണ്ടു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

കുരീപ്പളളി താഴാംപണയിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ.

മക്കൾ: മേഴ്സി ജയിംസ് (റാന്നി), പാസ്റ്റർ ജോർജ് എബ്രഹാം (ഡയറക്ടർ റേ ഓഫ് ലൗവ്, ഡയറക്ടർ ഏജി മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ബോർഡ് , യുഎസ്എ ), സന്തോഷ് എബ്രഹാം (ജോജി - യു എസ് എ ), ജോസ് എബ്രഹാം (യുഎസ്എ).

മരുമക്കൾ:പാസ്റ്റർ ജയിംസ് ചാക്കോ ചീനിവിളയിൽ (പവർ വിഷൻ), ആനി (ഷീബ- യുഎസ്), ആൻസി(വ്യുമൺസ് കോർഡിനേറ്റർ - പിസിഎൻഎകെ), സോഫിയ (യുഎസ്). വിവരങ്ങൾക്ക് : 85473 26586

Advertisement