ഗ്ലോബൽ പ്രയർ വാരിയേഴ്സ് ഫാമിലി മീറ്റ് സമാപിച്ചു

ഗ്ലോബൽ പ്രയർ വാരിയേഴ്സ് ഫാമിലി മീറ്റ് സമാപിച്ചു

വാർത്ത: ജേക്കബ് പാലക്കൽ ജോൺ

ന്യൂഡൽഹി: രോഹിണി ഐപിസി എൻആർ ബെഥേൽ സഭയിൽ  ഒക്ടോബർ14 മുതൽ 16 വരെ നടന്ന ഗ്ലോബൽ പ്രയർ വാരിയേഴ്സ്  പ്രയർ മീറ്റ് സമാപിച്ചു. "പരിശുദ്ധാത്മ ശക്തിയും ആത്‌മീയ അധികാരവും" എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജേക്കബ് പാലക്കൽ ജോൺ തീം അവതരിപ്പിക്കുകയും പാസ്റ്റർ സുധീർ കുറുപ്പ് മുഖ്യസന്ദേശങ്ങൾ നൽകുകയും ചെയ്തു.  

പാസ്റ്റർമാരായ ഷാജി കുര്യൻ, കെ.റ്റി ജോസഫ്, തോമസ് വർഗ്ഗീസ്, സാജു ഏലിയാസ്, റ്റി. റോയി, ജോയി വർഗ്ഗീസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ഇന്ത്യയുടെ 14 ജില്ലകളിൽ നിന്നുള്ള നാൽപതിൽ അധികം പ്രതിനിധികൾ  സംബന്ധിച്ചു. പാസ്റ്റർ ഒ. ഫിലിപ്പ്കുട്ടി കർതൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

Advt.