ഐപിസി കുവൈത്ത് കൺവൻഷൻ സെപ്റ്റംബർ 9 മുതൽ
വാർത്ത: ആൻ്റണി പെരേര കുവൈറ്റ്
കുവൈറ്റ്: ഐപിസി കുവൈത്ത് കൺവൻഷൻ സെപ്. 9 മുതൽ 12 വരെ കുവൈത്ത് സിറ്റിയിലെ NECK Church and Parish Hall-ൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ മുതൽ 9.30 വരെയാണ് പൊതുയോഗങ്ങൾ.
ബ്രദർ ജിസ്സൺ ആന്റണിയുടെ നേതൃത്വത്തിൽ ഐപിസി കുവൈത്ത് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
പ്രമുഖ കൺവൻഷൻ പ്രസംഗകൻ പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ) മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും. കൺവൻഷൻ്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക്: 965 9768 9964,965 9777 5648


