പാസ്റ്റർ കെ. പി. ബിജുമോൻ ഗുഡ്ന്യൂസ് കോർഡിനേറ്ററായി നിയമിതനായി

കോർക്ക്: എഴുത്തുകാരനും സഭാ ശുശ്രൂഷകനുമായ അടൂർ കടമ്പനാട് സ്വദേശിയായ പാസ്റ്റർ കെ.പി. ബിജുമോൻ അയർലണ്ടിലെ കോർക്ക് ഏരിയയിലെ ഗുഡ്ന്യൂസ് കോഡിനേറ്ററായി നിയമിതനായി. 1993 മുതൽ ഗുഡ്ന്യൂസിൽ എഴുതി തുടങ്ങിയിരുന്നു. കെ പി കടമ്പനാടൻ എന്ന പേരിൽ നിരവധി കാർട്ടൂണുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീർഘ വർഷങ്ങൾ ഗൾഫിലായിരുന്ന കെ. പി ബിജുമോൻ 17 വർഷമായി അയർലൻഡിൽ ആണ്.
അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും സഭകളുടെ സംയുക്ത വേദിയായ യുപിഎഫിന്റെ വൈസ് പ്രസിഡണ്ടും കോർക്ക് പട്ടണത്തിലെ വലിയ പെന്തക്കോസ്ത് സഭയായ എബനേസർ വർഷിപ്പ് സെന്ററിന്റെ അസോസിയേറ്റ് പാസ്റ്ററും ആണ്. Kerala University യി നിന്ന് ബി.എ.യും വേദശാസ്‌ത്രത്തിൽ എം. ഡിവും നേടിയ ബിജുമോൻ ഇപ്പോൾ ജോലിയോടൊപ്പം തന്നെ എം.റ്റി.എച്ചും ചെയ്യുന്നു.ഗ്ലോറിയസ് കൗൺസിലിംഗ് അക്കാദമിയുടെ ഡയറക്റായും പ്രവർത്തിച്ചു വരുന്നു.
ഭാര്യ: സ്റ്റാഫ് നേഴാസായ ബിന്ദു കുര്യൻ. മക്കൾ: അബിയ & ഹെപ്സിബ.
കോർക്ക് ഭാഗത്തെ വാർത്തകളും വിവാഹ പരസ്യമടക്കം എല്ലാ പരസ്യങ്ങളും ഇദ്ദേഹത്തെ ഏൽപ്പിക്കാവുന്നതാണ്
വാട്സ്ആപ്പ് നമ്പർ : +353 87 151 0740
Advertisement