ബഥേൽ ബൈബിൾ കോളേജിൽ നിർമ്മിച്ച പുതിയ ചാപ്പലിന്റെ സമർപ്പണ ശുശ്രൂഷ നടത്തി

പുനലൂർ: ബഥേൽ ബൈബിൾ കോളേജിൽ പുതുതായി പണികഴിപ്പിച്ച ചാപ്പലിന്റെ സമർപ്പണ ശുശ്രൂഷ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. റ്റി. ജെ. സാമുവൽ നിർവഹിച്ചു.
ബഥേൽ ബൈബിൾ കോളേജ് പ്രസിഡന്റ് റവ.ഡോ. ഐസക്ക് വി. ചെറിയാൻ ഓപ്പണിങ് സെറിമണി നടത്തി. പ്രിൻസിപ്പൽ റവ.ഡോ. ജെയിംസ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. ചാപ്പൽ സ്പോൺസർ ചെയ്ത റവ.ഡോ.ഐസക്ക് വി. ചെറിയാനെയും അദ്ദേഹത്തിന്റെ സഹധർമ്മിണി പ്രൊഫ.ഡോ.സൂസൻ ചെറിയാനെയും പ്രത്യേകം ആദരിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്ക് വി. മാത്യു, സെക്രട്ടറി റവ. തോമസ് ഫിലിപ്പ്, ട്രഷറാർ റവ. പി. കെ. ജോസ്, കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് റവ. റ്റി. വി. തങ്കച്ചന്‍, മധ്യമേഖല ഡയറക്ടർ റവ. ജെ.സജി, വൈസ് പ്രിൻസിപ്പൽ റവ.ഡി.മാത്യൂസ്, WMC പ്രസിഡന്റ് മിസസ്സ് മറിയാമ്മ സാമുവേൽ, പ്രൊഫ.ഡോ.സൂസൻ ചെറിയാൻ, മിസസ്സ് ലീലാമ്മ ഫിലിപ്പ്, വിനു വർഗീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ പെന്തെക്കോസ്തു വേദപാഠശാലയായ ബഥേൽ ബൈബിൾ കോളേജ് 99- മത് വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. സെറാംപൂർ യൂണിവേഴ്സിറ്റിയുടെ റെഗുലറും എക്സ്റ്റൻഷൻ പ്രോഗ്രാമും കൂടാതെ കോളേജിന്റെ ഓട്ടോണമസ് റെഗുലർ പ്രോഗ്രാമും എക്സ്റ്റൻഷൻ പ്രോഗ്രാമും നടക്കുന്നു. വിവിധ കോഴ്സുകളിലായി 216 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അടുത്ത അധ്യയന വർക്ഷം ജൂൺ 24ന് ആരംഭിക്കും.
Advertisement