അജ്മാൻ ഐപിസി ടാബർനാക്കിളിൽ  ബൈബിൾ വായനാ ചലഞ്ച്; മാസ്റ്റർ അഡ്‌ലിൻ ക്രിസ്റ്റോ വിജയി

അജ്മാൻ ഐപിസി ടാബർനാക്കിളിൽ  ബൈബിൾ വായനാ ചലഞ്ച്; മാസ്റ്റർ അഡ്‌ലിൻ ക്രിസ്റ്റോ വിജയി
ad
ad
ad

അജ്മാൻ: വിശ്വാസികളിൽ വായനാശീലം വളർത്തുന്നതിനും ദൈവവചന വായന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമായി ഐപിസി ടാബർനാക്കിൾ PYPA-യുടെ നേതൃത്വത്തിൽ ബൈബിൾ വായനാ ചലഞ്ച് സംഘടിപ്പിച്ചു. വചനത്തോടുള്ള സ്നേഹവും ആത്മീയ ദാഹവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആത്മീയ സംരംഭം നടത്തിയത്.

ചലഞ്ചിൽ പങ്കെടുത്ത മാസ്റ്റർ അഡ്‌ലിൻ ക്രിസ്റ്റോ  84 ദിവസങ്ങൾക്കുള്ളിൽ പരിശുദ്ധ ബൈബിൾ സമ്പൂർണ്ണമായി വായിച്ചുതീർത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 

കഴിഞ്ഞ വർഷത്തെ ബൈബിൾ വായനാ ചലഞ്ചിലെ വിജയിയായ പാസ്റ്റർ കെ.എസ്. എബ്രഹാമിന് അംഗീകാരമായി ബുർജ് ഖലീഫയിലെ ബ്രേക്ക്ഫാസ്റ്റ് അനുഭവവും സമ്മാനമായി നൽകി.

കൂടുതൽ വിശ്വാസികളെ ദൈവവചന പഠനത്തിലേക്കും ആത്മീയ വളർച്ചയിലേക്കും നയിക്കുന്നതിനായി ഭാവിയിലും ഇത്തരം പ്രോത്സാഹന പദ്ധതികൾ തുടരുമെന്ന് പിവൈപിഎ സെക്രട്ടറി ബിബിൻ ബാബു അറിയിച്ചു. സെക്രട്ടറി ബിബിൻ ബാബു നേതൃത്വം നൽകി.