ജീവിതം 'ഗുഡ്ന്യൂസാക്കി' അമേരിക്കയിലെ 'കുമ്പനാട്'

പറയേണ്ടവയെല്ലാം ഓർമ്മിച്ചെടുക്കാനാവാതെ ഗദ്ഗദത്തോടെ സ്നേഹിക്കുന്നവരുടെ മുമ്പിൽ വാക്കുകൾ കിട്ടാതെ നൂൽനീർച്ചാലായി പെയ്തൊഴുകുകയായിരുന്നു കുമ്പനാടൻ. ഇല്ലായ്മകളുടെ നാളുകൾ, ഒറ്റപ്പെടലുകൾ, പ്രയാസങ്ങൾ, വേദനകൾ, സ്നേഹം തന്നവർ, കരുതിയവർ, ദൈവം നടത്തിയ വഴികൾ തുടങ്ങിവയെല്ലാം ആ വാക്കുകളിൽ വിങ്ങലായി നോവായി ചിരിയായി നിറഞ്ഞുനിന്നു. സ്നേഹിക്കുന്നവരുടെ മുമ്പിൽ എല്ലാം തുറന്നിട്ടപ്പോൾ ഇതൊല്ലാം നിറകൺചിരിയോടെ ചെവി കൂർപ്പിച്ച് ഭാര്യ മേഴ്സിയും.

വർഷങ്ങൾക്കു ശേഷം ജന്മനാടായ കുമ്പനാട് എത്തിയ ജോസഫ് ഏബ്രഹാം എന്ന ജോസഫ് കുമ്പനാടിനു, ഗുഡ്ന്യൂസ് ഒരുക്കിയ ആദരവ് ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് ഏറെ വിനയന്വതനായാണ്.
മികച്ച പ്രവർത്തനങ്ങൾക്കുള്ള ഗുഡ്ന്യൂസിൻ്റെ പുരസ്കാരം ജോസഫ് കുമ്പനാടിനാണെന്ന് ഗുഡ്ന്യൂസിൽ നിന്നും അറിയിപ്പുണ്ടായപ്പോൾ എനിക്കതിനു അർഹതയുണ്ടോ എന്ന ചോദ്യ ഭാവവുമായിരുന്നു അദ്ദേഹത്തിന്. വലിയവർക്കൊക്കെ കൊടുക്കുന്ന ഈ ആദരവിന് ഞാൻ എന്ത് യോഗ്യനെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു കുമ്പനാട് എത്തിയ വലിയ സഹൃദയലോകം.
പ്രീഡിഗ്രിക്ക് ഒന്നാം വർഷം പഠിക്കുമ്പോഴാണ് ജോസഫ് എബ്രഹാമിനു അമേരിക്കയിലേക്ക് വീസ ലഭിക്കുന്നത്.
കുമ്പനാട് എന്ന ഗ്രാമത്തിൻ്റെ മുക്കും മൂലയും അരികും കോണും എല്ലാം അറിയാമെങ്കിലും ഗ്രാമഭംഗി ഏറെ ആസ്വദിക്കുന്നതിനും കളികൂട്ടുകാരെയും മാതാപിതാക്കളെയും സഹോദരങ്ങളെയും വിട്ടു
നാടുവിടേണ്ടി വന്ന ദുഃഖം അര നൂറ്റാണ്ട് കഴിഞ്ഞു ആ മനസ്സിൽ നിന്നും മായാതെ നിന്നു. അത്രമേൽ ഇഷ്ടമായ കുമ്പനാടിനോടുള്ള സ്നേഹം കളയാതെ
യുഎസിൽ എത്തിയ നാൾ മുതൽ ജോസഫ് എബ്രഹാം എന്ന പേരിനൊപ്പം കുമ്പനാടും കൂടെ ചേർത്തത്. പിന്നെ വീട്ടുപേരിലും അഡ്രസിലും എസ്റ്റേറ്റിന്റെ പേരിലുമെല്ലാം കുമ്പനാട് നിറഞ്ഞുനിന്നു. അമേരിക്കയിലെ ജോസഫ് കുമ്പനാട് മലയാളികൾക്കിടയിൽ ഒരു ബ്രാൻഡായി.

കുമ്പനാട് എക്സൽ മിനിസ്ടീസിൻ്റെ ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര സമർപ്പണ മീറ്റിംഗിൽ ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം.മാത്യു അധ്യക്ഷനായിരുന്നു.
അമേരിക്കയിലെ ജീവകാരുണ്യ മേഖലയിലും സംഘാടനത്തിലും ഗുഡ്ന്യൂസിൻ്റെ ബ്രാൻഡായും ജോസഫ് കുമ്പനാട് നിറഞ്ഞുനില്ക്കുന്നതിൽ അഭിമാനമുണ്ടെന്നും ടി.എം.മാത്യു പറഞ്ഞു.
ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ മുഖ്യപ്രഭാഷണം നടത്തി.
ഓൺലൈൻ ഗുഡ്ന്യൂസ് സിഇഒ വെസ്ളി മാത്യു ജോസഫ് കുമ്പനാടിനെ പരിചയപ്പെടുത്തി.
എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി അനുമോദന സന്ദേശവും ചീഫ് എഡിറ്റർ സി.വി. മാത്യുവിൻ്റെ സന്ദേശവും വായിച്ചു. യുപിഎഫ് ഗ്ലോബൽ അലയൻസ് ചെയർമാൻ
പാസ്റ്റർ സാം പി. ജോസഫ്,
മേജർ ലൂക്ക്, സ്റ്റാർലാ ലൂക്ക്, ഗുഡ്ന്യൂസ് ആലപ്പുഴ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജോസ് ജോൺ കായംകുളം, എൻ.സി.ബാബു, സണ്ണി മുളമൂട്ടിൽ, കേരളാ കോൺഗ്രസ് നേതാവ് ജോൺ കെ. മാത്യൂസ്, വിക്ളിഫ് ഇന്ത്യ കോർഡിനേറ്റർ എബി ചാക്കോ ജോർജ്, ഓൺലൈൻ ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ മോൻസി മാമ്മൻ തിരുവനന്തപുരം, പാസ്റ്റർ ഡി. സാംകുട്ടി, ഇവാ.അനിൽ ഇലന്തൂർ തുടങ്ങിയവർ ആശംസകളറിയിച്ചു. സന്ദീപ് വിളമ്പുകണ്ടം നന്ദി അറിയിച്ചു.

