ഐപിസി ഡൽഹി സ്റ്റേറ്റ് സംയുക്ത ആരാധനാ ഒക്ടോ.19ന്
ന്യൂഡൽഹി: ഇന്ത്യൻ പെന്തെക്കോസ്തു ദൈവസഭ ഡൽഹി സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ന് സ്റ്റേറ്റിലെ എല്ലാ സഭകളുടെയും സംയുക്ത ആരാധന Talkatora Indoor Stadium, Talkatora Garden, President’s Estate, New Delhi യിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് യോഗങ്ങൾ. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ഡാനിയൽ മുഖ്യ പ്രസംഗം നടത്തും. ആരാധനയോടനുബന്ധിച്ച് ഓർഡിനേഷനും PBTC യുടെ ബിരുദദാനവും നടക്കും.PBTC ഡയക്ടർ പാസ്റ്റർ കെ.സി.തോമസ് ബിരുദദാന സന്ദേശം നൽകും.ഡൽഹി സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. പാസ്റ്റർ സാം ജോർജ്, പാസ്റ്റർ കെ.വി. ജോസഫ്, ഷിബു ജോർജ്, എം. ജോൺസൺ എന്നിവർ നേതൃത്വം നല്കും.
വിവരങ്ങൾക്ക്: 96500 82916, 98714 92324, 98115 81322
www.ipcdelhistate.org | ipcdelhistate@gmail.com, www.ipcdelhistate.com

