കർണ്ണാടക ശാരോൺ അസംബ്ലി ശുശ്രൂഷക- കുടുംബ സംഗമം മെയ് 12ന് 

കർണ്ണാടക ശാരോൺ അസംബ്ലി ശുശ്രൂഷക- കുടുംബ സംഗമം മെയ് 12ന് 

ബെംഗളൂരു: കർണ്ണാടക ശാരോൺ അസംബ്ലിയും  കാൽവറി കമ്പാഷൻ സെൻ്റർ മിനിസ്ട്രിയുടെയും  സംയുക്താഭിമുഖ്യത്തിൽ ശുശ്രൂഷക കുടുംബ സംഗമം മെയ് 12 തിങ്കൾ  രാവിലെ 10മുതൽ 4 വരെ ടിപ്‌ടൂർ കാൽവറി കംപാഷൻ ചർച്ചിൽ നടക്കും.

റവ. അലക്സി ഇ.ജോർജ് (പ്രസിഡൻ്റ്, മണക്കാല ,ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ), ഡോ. ആനി ജോർജ് ( പ്രിൻസിപ്പാൾ, ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ) ,റവ. എം.ഐ.ഈപ്പൻ ( പ്രസിഡൻ്റ്, കർണാടക ശാരോൺ അസംബ്ലി ) എന്നിവർ പ്രസംഗിക്കും. 
കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

Advertisement