പ്രാർഥനയ്ക്കായി വാതിലുകളിൽ മുട്ടി പി.ജി. വർഗീസ്

പ്രാർഥനയ്ക്കായി വാതിലുകളിൽ മുട്ടി പി.ജി. വർഗീസ്
പ്രാർത്ഥന അഭ്യർത്ഥന കത്ത് ഡോ. പി.ജി. വർഗീസ് സജി മത്തായി കാതേട്ടിന് നൽകുന്നു. സന്ദീപ് വിളമ്പുകണ്ടം, അഡ്വ. ജോണി കല്ലൻ എന്നിവർ സമീപം.

ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ഡോ. പി.ജി. വർഗീസും സി.വി. മാത്യുവും സംഭാഷണത്തിൽ

കോട്ടയം: തൃശൂർ മുതൽ തിരുവനന്തപുരം വരെ അടിയന്തിര ഓട്ടപ്രദക്ഷിണത്തിലാണ്' വടക്കേയിന്ത്യയുടെ അപ്പൊസ്തലനായ പി.ജി. വർഗീസ് ഉപദേശി. ഭാരതത്തിലെ മുറിവേറ്റ ക്രിസ്ത്യാനികളുടെ മുറിവുണക്കാൻ പ്രാർഥന എന്ന മരുന്നുമായി എല്ലാ വാതിലും കയറിയിറങ്ങുകയാണ് അദ്ദേഹം.

സന്ദീപ് വിളമ്പുകണ്ടം, സജി നടുവ്രത, അഡ്വ. ജോണി കല്ലൻ, സജി മത്തായി കാതേട്ട് എന്നിവർ പി.ജി. വർഗീസിനോടൊപ്പം.

ബിഷപ്പ്ഹൗസ് മുതൽ എല്ലാ വാതിലുകളിലും മുട്ടി വിളിക്കുകയാണ് ഈ ഉപദേശി. സുവിശേഷഘോഷണത്തിൽ വസന്തം വിതറിയ പി.ജി. വർഗീസ് വിവിധ സ്റ്റേറ്റുകളിൽ സംജാതമായിരിക്കുന്ന കലുഷിതാവസ്ഥയിൽ ഏറെ മനംനൊന്ത് കേഴുകയാണ്.

ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരനെ ഡോ. പി.ജി. വർഗീസ് സന്ദർശിച്ചപ്പോൾ 

നോർത്തിന്ത്യയിൽ മിക്ക സ്‌റ്റേറ്റുകളിലും സുവിശേഷത്തിന്റെ വാതിലുകൾ അടയുകയാണെന്നും പീഡനങ്ങളും എതിർപ്പുകളും വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെയും വിദ്യാഹീനരുടെയും സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിക്കുകയും നാടിന്റെ വികസനത്തിനു മുഖ്യപങ്കു വഹിച്ച ക്രിസ്ത്യൻ മിഷനറിമാരുടെയും പ്രസ്ഥാനങ്ങളുടെയും പങ്ക് തമസ്കരിച്ച്, മതാന്ധതയിൽ എല്ലാം എതിർക്കപ്പെടുകയാണ്.

ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തെ കാറ്റിൽപ്പറത്തി ജനഹൃദയങ്ങളിൽ വർഗീയവിഷം കുത്തിനിറച്ച് രാജ്യത്തെ അന്ധകാരത്തിലേക്ക് തള്ളിവിടുകയാണ് രാഷ്ട്രീയ-മതമേലാളന്മാർ ചെയ്യുന്നത്.

സുപ്രീം കോടതിയിൽ വരാനിരിക്കുന്ന കേസുകളുടെ തീർപ്പുകൾ എന്തു തന്നെയായാലും, 'രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു' എന്ന് ഉറച്ച് വിശ്വസിച്ച് 80-ാം വയസ്സിലും ഓടുകയാണ് അദ്ദേഹം. 

യാത്രക്കിടയിൽ ഗുഡ്‌ന്യൂസിലും എത്തി. ചീഫ് എഡിറ്റർ സി.വി. മാത്യുവിനെ തൃശൂരിലെ ഭവനത്തിൽ സന്ദർശിച്ചും കോട്ടയത്തെ ഗുഡ്ന്യൂസ് ഓഫീസിലെത്തിയും തന്റെ സന്ദേശം കൈമാറി. സജി മത്തായി കാതേട്ട്, സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം, ജെസി ഷാജൻ, ജെസി ബിജു, കെ.സി. ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ. ജോണി കല്ലൻ, സോഫി കല്ലൻ, ജേക്കബ് ശാലേം എന്നിവരും പി.ജി. വർഗീസിനോടൊപ്പം ഉണ്ടായിരുന്നു.

Advt.