പാസ്റ്റർ ഡോ. തോമസ് ഫിലിപ്പ് എക്‌സെൽസിയ യൂണിവേഴ്‌സിറ്റി കോളേജിൽ ലക്ചററായി നിയമിതനായി
സിഡ്‌നി: എക്‌സെൽസിയ യൂണിവേഴ്‌സിറ്റി കോളേജ്, ഇന്റഗ്രേറ്റീവ് സ്റ്റഡീസിൽ പ്രൊഫ. ഡോ. തോമസ് ഫിലിപ്പിനെ ലക്ചററായി നിയമിച്ചു. പാസ്റ്റർ ഡോ. ഫിലിപ്പ്, ഓസ്‌ട്രേലിയയിലെ ചാൾസ് സ്റ്റർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് തിയോളജിയിലും ഹെർമെന്യൂട്ടിക്‌സിലും പിഎച്ച്ഡി നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും സോഷ്യോളജിയിൽ ബി.എ., എം.എ., ക്രിസ്ത്യൻ തിയോളജിയിൽ എം.ടി.എച്ച്., ബി.ഡി., ബി.ടി.എച്ച്. എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.
ട്രാൻസ്‌ലെ മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ വോളണ്ടറി ചെയർമാനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സിഡ്‌നിയിലെ ഒരു മൾട്ടി കൾച്ചറൽ ചർച്ച് സ്ഥാപക ശുശ്രൂഷകനാണ്.
ഭാര്യ: ലിസ. മക്കൾ: ക്രിസ്റ്റഫി, ക്രിസ്റ്റി.
പ്രൊഫ. ഡോ. തോമസ് ഫിലിപ്പ് തയ്യാറാക്കിയ എം.എം. തോമസിന്റെ പിഎച്ച്ഡി പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ള സെക്കുലർ കമന്ററീസ് ഓൺ സ്ക്രിപ്ചർ: എക്സെജിറ്റിംഗ് ദി വേൾഡ് എന്ന പുസ്തകം ഈ മാസം റൗട്ട്ലെഡ്ജ് (ടെയ്‌ലർ & ഫ്രാൻസിസ് ഗ്രൂപ്പ്) പുറത്തിറക്കും: https://www.routledge.com/MM-Thomas-Secular-Commentaries-on-Scripture-Exegeting-the-World/Philip/p/book/9781041081371
Advertisement














































































