ഐപിസി പുനലൂർ കൺവൻഷൻ ജനു. 27 മുതൽ
പുനലൂർ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ 50-)മത് ഗോൾഡൻ ജൂബിലി കൺവൻഷൻ ജനുവരി 27 മുതൽ ഫെബ്രുവരി 1 വരെ ഐപിസി സീയോൻ പേപ്പൽ മിൽ സഭാ ഗ്രൗണ്ടിൽ നടക്കും.
ഉദ്ഘാടനം 27 ന് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ എബ്രഹാം നിർവ്വഹിക്കും. പാസ്റ്റർമാരായ സാം ജോർജ്ജ്, സി.സി.ഏബ്രഹാം, ജോസഫ് വില്യംസ് ,ബാബു തോമസ്, ജെയിംസ് ജോർജ്ജ്, തോമസ് ഫിലിപ്പ് വെൺമണി, കെ.ജെ തോമസ് കുമളി, ഷിബു കെ മാത്യു, അനീഷ് കൊല്ലം, കാലേബ് ജി ജോർജ്ജ് എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.
ബൈബിൾ ക്ലാസ്, ഉണർവ്വ് യോഗങ്ങൾ, സണ്ടേസ്കൂൾ പി.വൈ.പി.എ, സോദരീ സമാജം വാർഷികങ്ങൾ ,ശുശ്രൂഷക കുംടുംബ സംഗമം, സ്നാനം എന്നിവ വിവിധ സെക്ഷനുകളിലായി നടക്കും.
ഗിലെയാദ് മ്യൂസിക്കി നോടൊപ്പം അതിഥി ഗായകരും ആരാധനയ്ക്കും ഗാനശുശ്രൂഷയ്ക്കും നേതൃത്വം നൽകും.
സെൻ്റർ എക്സിക്യൂട്ടീവ് ഭാരവാഹികളായ പാസ്റ്റർ ജോസ് കെ ഏബ്രഹാം (പ്രസിഡൻ്റ്), പാസ്റ്റർ കുര്യൻ മോനച്ചൻ (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബോബൻ ക്ലീറ്റസ് (സെക്രട്ടറി), ഷിബിൻ ഗിലെയാദ് (ജോയിൻ്റ് സെക്രട്ടറി), സി.ജി.ജോൺസൺ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
31 ശനിയാഴ്ച രാവിലെ 10ന് ഗോൾഡൻ ജൂബിലി സമ്മേളനം നടക്കും. ജനുവരി 27ന് ആരംഭിക്കുന്ന കൺവൻഷൻ ഫെബ്രുവരി 1 ന് സംയുക്ത സഭാ യോഗത്തോടെ അവസാനിക്കും
വാർത്ത: പാസ്റ്റർ ജോൺസൺ തോമസ്

