സമ്മർ വെബിനാർ ഓൺ ക്രിസ്ത്യൻ റൈറ്റിംഗ്; രജിസ്ട്രേഷൻ ആരംഭിച്ചു

സമ്മർ വെബിനാർ ഓൺ ക്രിസ്ത്യൻ റൈറ്റിംഗ്; രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവല്ല: ഗ്ലോബൽ മീഡിയ മിഷൻ്റെ ആഭിമുഖ്യത്തിൽ 2026 മെയ് 11-13 വരെ നവ എഴുത്തുകാർക്കും ക്രിസ്തീയ രചനയിൽ സജീവമാകുവാൻ ആഗ്രഹിക്കുന്നവർക്കും പ്രത്യേക രചന ശില്പശാല സംഘടിപ്പിക്കും. പാസ്റ്റർ ടൈറ്റസ് ജോൺസൻ ഉദ്‌ഘാടനം ചെയ്യും. ഷിബു മുള്ളംകാട്ടിൽ സമാപന സന്ദേശം നൽകി സർട്ടിഫിക്കറ്റുകൾ കൊടുക്കും.  

പ്രസിദ്ധ എഴുത്തുകരായ വി. പി. ഫിലിപ്പ്, സജി മത്തായി കാതേട്ട്, ഷാർലെറ്റ് പി. മാത്യു എന്നിവർ ക്ലാസ്സുകൾ നയിക്കും. ക്രിസ്ത്യൻ പ്രിൻസിപ്പിൾസ് ഓഫ് റൈറ്റിങ്ങ് ആൻഡ് മെതഡോളജി, റൈറ്റിങ്ങ്,എഡിറ്റിങ്ങ് ആന്റ് പബ്ലിഷിങ്, ഗ്രേറ്റ് കമ്മീഷൻ ഓഫ് റൈറ്റിങ്ങ് ഫോർ ദിസ് ജെനറേഷൻ എന്നീ വിഷയങ്ങളിലാണ് ശില്പശാല നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 8.30-10.00 വരെ വെബിനാർ നടക്കും.

മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവർക്ക് സൂം വെബിനാറിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രോഗ്രാം ഡയറക്ടർ അഖിൽ കെ. വർഗീസുമായി (99618 69289) ബന്ധപ്പെടാവുന്നതാണ്.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement