ഐ.സി.പി.എഫ് ജനറൽ ക്യാമ്പ് ഒക്ടോ. 1 മുതൽ
തിരുവല്ല: ഐ.സി.പി.എഫ് മുട്ടുമൺ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ഒക്ടോബർ 1 ന് രാവിലെ 9.30.മുതൽ 4ന് ഉച്ചയ്ക്ക് 1 വരെ മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെൻ്ററിൽ വെച്ച് നടക്കും.
ഇവ. സിംജൻ സി. ജേക്കബിനെ കൂടാതെ ജേക്കബ് വർഗീസ് (ബാംഗ്ലൂർ), അനിൽ കൊടിത്തോട്ടം, ഡോ. നിസ്സി സഖറിയ, ഡോ. സാം കെ. സഖറിയ, റെജി മൂലേടം എന്നിവർ ക്ലാസുകൾ നയിക്കും.
പ്രൊ. മാത്യു പി. തോമസ്, ഡോ. ജെയിംസ് ജോർജ്, ഡോ. ഡി. ജോഷ്വ, ഡോ. സിനി ജോയ്‌സ് മാത്യു, ഉമ്മൻ ക്ലെമെൻറ്സൺ, ബോബു എൻ. ഡി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ബ്രദർ. കെ. ഐ. മാത്യു ക്യാമ്പ് കൺവീനറും അജി മാർക്കോസ് കോഓർഡിനേറ്ററുമായി പ്രവർത്തികക്കും.
അപോളജറ്റിക്സ്, കൗൺസിലിംഗ്, ടീൻ-യുവജന പ്രശ്നങ്ങൾ, ക്വയറ്റ് ടൈം, ഇന്ററസ്റ്റ് ഗ്രൂപ്പുകൾ, ചോദ്യോത്തരവേള, ന്യൂക്ലിയർ ഗ്രൂപ്പുകൾ, ടീച്ചിംഗ് സെഷൻസ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളായിരിക്കും. എഞ്ചലോസ് സംഗീത ശുശ്രൂഷ നിർവഹിക്കും. 16 വയസ് മുതൽ ഉള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.
ക്യാമ്പിന്റെ ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും രജിസ്ട്രേഷനായി ജില്ലാ സ്റ്റാഫ് വർക്കേഴ്സിനെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തത്തോടെ ഐ.സി.പി.എഫ് സംഘടിപ്പിക്കുന്ന വാർഷിക ക്യാമ്പിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടകർ അറിയിച്ചു.
Advt.




