ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ നവം. 2 മുതൽ

ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ നവം. 2 മുതൽ

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ നവംബർ 2 മുതൽ 5 വരെ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ നടക്കും. 

നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് പ്രാർഥിച്ച് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ ( പിറവം), അനീഷ് തോമസ് (റാന്നി), പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ( ബാംഗ്ലൂർ) എന്നിവർ പ്രസംഗിക്കും.

ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ മത്തിക്കരെ ഐ.പി.സി ഹാളിൽ പ്രത്യേക ഉണർവ് യോഗവും ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് പി വൈ പി എ ,സൺഡെസ്ക്കൂൾ വാർഷിക സമ്മേളനവും കിംങ്ങ്സ് ഫാമിലും നടക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ എൻ.സി.ഫിലിപ്പ് (പ്രസിഡന്റ്), ലാൻസൺ പി.മത്തായി ( സെക്രട്ടറി), എം.ഡി.വർഗീസ് (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

Advertisement