ട്യൂബുലർ റിയാക്ടർ ടെക്നോളജി: ഡോ. ലിറ്റി അലൻ വർഗീസ്അംഗമായ  ഗവേഷക സംഘത്തിന് പേറ്റന്റ്

ട്യൂബുലർ റിയാക്ടർ ടെക്നോളജി: ഡോ. ലിറ്റി അലൻ വർഗീസ്അംഗമായ  ഗവേഷക സംഘത്തിന് പേറ്റന്റ്

വാർത്ത: വി.വി. എബ്രഹാം കോഴിക്കോട് 

കോഴിക്കോട്: പോളിമറിക് അഡ്ഹസീവ് ഉത്പാദന രംഗത്ത് നൂതന സാങ്കേതിക വിദ്യ ആയ ട്യൂബുലർ റിയാക്ടർ ടെക്നോളജി വികസിപ്പിച്ച കോഴിക്കോട് എൻ ഐ ടി യിലെ ഡോ. ലിറ്റി  അലൻ വർഗീസ് ഉൾപ്പെടുന്ന ഗവേഷക സംഘത്തിന് പേറ്റന്റ് ലഭിച്ചു. കോഴിക്കോട് എൻഐടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗമാണ് ഡോ. ലിറ്റി. 

ഡോ. അബ്ദുൾ ഹാബീദ് പുള്ളിചോലയും പ്രൊഫ. ജി ഉണ്ണികൃഷ്ണനും ആണ് സംഘത്തിലെ മറ്റു അംഗങ്ങൾ. ഈ സംഘത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച സാങ്കേതിക വിദ്യ  പ്ലൈവുഡ് , ഓട്ടോ മൊബൈൽ തുടങ്ങിയ വ്യവസായ മേഖലകളിൽ പുതിയ ചരിത്രം സൃഷ്ടിക്കുന്നതാണ്.

പരമ്പരാഗതമായി ഒരു പ്ലാന്റിൽ  ബാച്ച് പ്രക്രിയയിലൂടെ പോളിമ൪ അഡ്ഹസീവ്  ഉൽപ്പാദിപ്പിക്കുന്ന  രീതിയാണ് നിലവിലുള്ളത്. രാസപദാർത്ഥങ്ങൾ ഒരു ട്യൂബ് വഴി കടത്തിവിട്ട് പോളിമർ  അഡ്ഹസീവ് 
തുടർച്ചയായി ഉത്പാദിപ്പിക്കപ്പെടുന്ന സാങ്കേതിക വിദ്യയാണ് നവീകരിച്ച ട്യൂബുലർ റിയാക്ടർ ടെക് നോളജിയിലൂടെ വികസിപ്പിച്ചത്.

ഫിനോള്‍ ഫോർമോൾ ഡിഹൈഡ് റസിൻ ഉൽപാദനത്തിന് ട്യൂബുലർ 
റിയാക്ടർ ഉപയോഗിച്ച് രാസ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം. പി എഫ് റിസോൾ റസിൻ നിർമ്മാണത്തിന് നവീകരിച്ച ട്യൂബുലർ ഉപയോഗപ്പെടുത്തി ഉയർന്ന നിലവാരത്തിലുള്ള  പോളിമർ ഉത്പാദനം സാധ്യമാക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ.

സുവിശേഷ പ്രവർത്തനങ്ങളിൽ ഏറെ സജീവമായ ഭർത്താവ് ഡോ. സത്യന്റെയും മകൻ സ്റ്റീവ് ഇമ്മാനുവൽ സത്യന്റെയും  പിന്തുണ എടുത്തു പറയേണ്ട വസ്തുതയാണ്.  കാക്കനാട്  ബെഥേൽ ഇമ്മാനുവേൽ ചർച്ച് സഭാ ശുശ്രുഷകനായ പാസ്റ്റർ   ഇ.വി വർഗീസിന്റെയും ( ടിറ്റിച്ചായൻ ) ലീലാമ്മ വർഗീസിന്റെയും മകളാണ് ഡോ. ലിറ്റി.

Advertisement

Advertisement