സുവർണ്ണ ജൂബിലി നിറവിൽ ഐപിസി ബഥേൽ കൈതമറ്റം: വിദ്യാഭ്യാസ സഹായ വിതരണം ജൂലൈ 21 നാളെ

സുവർണ്ണ ജൂബിലി നിറവിൽ ഐപിസി ബഥേൽ കൈതമറ്റം: വിദ്യാഭ്യാസ സഹായ വിതരണം ജൂലൈ 21 നാളെ

കോട്ടയം: ഐപിസി കൈതമറ്റം ബെഥേൽ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പട്ട 50 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം 
ജൂലൈ 21 നാളെ ഞായറാഴ്ച്ച 3.30ന് കൈതമറ്റം ബെഥേൽ ഹാളിൽ വിതരണം ചെയ്യും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ വിൻസി ജി. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങ് ഐപിസി കോട്ടയം സോണൽ പ്രസിഡൻ്റ് പാസ്റ്റർ പി. എ. മാത്യു  ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി സുധീർ വറുഗീസ്, സോണൽ സ്പോൺസർ ഡയറക്ടർ സാക് ചെറിയാൻ തുടങ്ങിയവർ സംസാരിക്കും.

ബെന്നി പുള്ളോലിക്കൽ, സജി നടുവത്ര, ചെറിയാൻ പി കുരുവിള, ബിനോ വർക്കി എന്നിവർ നേതൃത്വം നൽകും.

.