യുപിസി മുഴുരാത്രിപ്രാര്‍ഥന ഏപ്രില്‍ 19ന് 

യുപിസി മുഴുരാത്രിപ്രാര്‍ഥന ഏപ്രില്‍ 19ന് 

വാകത്താനം: പാര്‍ലമെന്‍റ് ഇലക്ഷനു മുന്നോടിയായി യുണൈറ്റഡ് പ്രെയര്‍ സെല്‍ (യുപിസി) മാതൃരാജ്യത്തിനായി ഏപ്രില്‍ 19-ന് വൈകിട്ട് 9 മുതല്‍ കോട്ടയം ഞാലിയക്കുഴി നാലുന്നാക്കല്‍ പള്ളിക്കുസമീപമുള്ള കര്‍മ്മേല്‍ ചര്‍ച്ച് ഹാളില്‍ മുഴുരാത്രിപ്രാര്‍ഥന നടക്കും. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഇവാ. എം. സി. കുര്യന്‍ അധ്യക്ഷതവഹിക്കും. പാസ്റ്റര്‍മാരായ സുധീര്‍ വര്‍ഗീസ്, സോണി പി.വി. എന്നിവര്‍ സന്ദേശം നല്‍കും. പാസ്റ്റര്‍മാരായ സാമുവേല്‍ ഫിലിപ്പ്, ഫെയ്ത്ത് അടിമത്തറ, സി. രാജേഷ്, പോള്‍ ഹരീഷ്, ജോണ്‍ മാത്യു എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഏപ്രില്‍ 7-ന് അയ്മനം ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ നടന്ന ഐക്യപ്രാര്‍ഥനാസമ്മേളനത്തില്‍ പാസ്റ്റര്‍ പി.റ്റി. അലക്സാണ്ടര്‍ സന്ദേശം നല്‍കി. പാ. തോമസ് ചാക്കോ അധ്യക്ഷത വഹിച്ചു.