ഐപിസി ഫാമിലി കോൺഫറൻസ് ബോസ്റ്റണിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു 

ഐപിസി ഫാമിലി കോൺഫറൻസ് ബോസ്റ്റണിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു 

വാർത്ത: രാജൻ ആര്യപള്ളി

ബോസ്റ്റൺ : ഐപിസി ഫാമിലി കോൺഫറൻസ് ബോസ്റ്റണിൽ 2024 ഓഗസ്റ്റ് 8-11 വരെ ബോക്‌സ്‌ബോറോ റീജൻസി ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും.

"രൂപാന്തിരപ്പെടുത്തുന്ന ദൈവസക്തി " (റോമാർ 12) എന്നതാണ് ഈ വർഷത്തെ കോൺഫറൻസ് തീം . ഈ കാലഘട്ടത്തിൽ ലോകമെങ്ങും ദൈവത്താൽ ഉപയോഗപെടുന്ന സുവിശേഷകർ പ്രസംഗകരയെത്തും . ദൈവവചന ശുശ്രുഷയ്ക്കും ആരാധനക്കും പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിൽ കുടുംബ, വിവാഹ സെമിനാറുകൾ , യുവജനങ്ങൾക്കും കുട്ടികൾക്കും പ്രത്യക സമ്മേളനങ്ങൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .

ലോകപ്രശസ്തരും അഭിഷിക്തരുമായ പ്രഭാഷകരായ റവ.അഗസ്റ്റിൻ ജബ്കുമാർ , ഡോ .ഡസ്റ്റി സ്‌മാൾ , പാസ്റ്റർ ഡെവണ്‍ ഫ്രൈ എന്നിവർ  മുഖ്യ പ്രഭാഷകരായിരിക്കും.

ലോക പ്രശസ്ത മിഷനറിയും ഇന്ത്യയിലെയും നേപ്പാളിലേയും വിവിധ മിഷണറി ദൗത്യത്തിന്റെ മുന്നണി പോരാളിയും ആയിരകണക്കിന് ആളുകളെ രക്ഷയിലേക് നടത്തുകയും ചെയ്തിട്ടുള്ള സുവിശേഷകാൻ കൂടിയാണ് ഡോ .അഗസ്റ്റിൻ ജെബ്കുമാർ . ലോകത്തിലെ 66 രാജ്യങ്ങളിൽ സുവിശേഷ സന്ദേശവുമായി എത്തിയ അദ്ദേഹം ന്വറുകണക്കിന് മിഷനറിമാരെ സുവിശേഷ വേലക്കായി ഒരുക്കിയെടുക്കുകയും ചെയ്തിട്ടുണ്ട് .

പാസ്റ്റർ ഡസ്റ്റി സ്‌മോളിന് ശക്തമായ ഒരു സാക്ഷ്യമുണ്ട് . അദ്ദേഹം പർപ്പസ് ചർച്ചിലെ പ്രധാന പാസ്റ്റാണ് . ബോസ്റ്റണിലെ കണക്ട് ചർച്ചിലെ അറിയെപ്പെടുന്ന യുവ പ്രഭാഷകനും പാസ്റ്ററുമാണ് പാസ്റ്റർ ഡെവണ്‍ . ഇവരെ കൂടാതെ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അഭിഷിക്ത ദൈവദാസന്മാരും പ്രസംഗിക്കും . ഡോ . ജെസ്സി ജെയ്‌സിനാണ് ഈ വർഷത്തെ വനിതാ സ്പീക്കർ . ഇമ്മാനുവൽ കെബി മലയാളം ആരാധനക്കും ഷോൺ സാമുവേൽ , ജസ്റ്റിസ് ടാംസ് എന്നിവർ ഇംഗ്ലീഷ് ആരാധനക്കും നേതൃത്വം നൽകും .

ഈ വർഷം ഐപിസി പാസ്റ്ററേഴ്സ് & ലീഡേഴ്‌സ് കോൺഫ്രൻസ് , ഐപിസി 2024 കോണ്ഫ്രന്സിന് മുമ്പ് ഓഗസ്ററ് 7, 8 തീയതികളിൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് . ഈ നേതൃത്വ കോൺഫറൻസ് പ്രസക്തമായ വിഷയങ്ങളെ അഭിസംബോധന ചെയ്യും . നേതൃത്വ വെല്ലുവിളികളും സഭാ ശുശ്രുഷ അവസരങ്ങളും , പാസ്റ്ററൽ മിനിസ്ട്രി , കൗൺസിലിംഗ് , യുവജനങ്ങളുടെയും സ്ത്രീകളുടെയും പ്രശനങ്ങൾ , വടക്കേ അമേരിക്കയിലെ സഭകളുടെ ഭാവിയും എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകും . കൂടാതെ സ്പോർട്സ് , റിക്രിയേഷൻ സെഷനുകളും ഈ കോൺഫ്രൻസിനെ കൂടുതൽ ആകര്ഷകമാക്കും .

ഐപിസി ഫാമിലി കോൺഫ്രൻസ് 2024 ദേശീയ ഭാരവാഹികളായ പാസ്റ്റർ ഡോ. തോമസ് ഇടുകള (ചെയർമാൻ ), ബ്രദർ വെസ്ലി മാത്യു (സെക്രട്ടരി), ബ്രദർ ബേവൻ തോമസ് (ട്രഷറാർ ), ഡോ. മിനു ജോർജ് ( യൂത്ത് കോർഡിനേറ്റർ ), സിസ്റ്റർ രെഷമ തോമസ് (ലേഡിസ് കോഓർഡിനേറ്റർ ), പാസ്റ്റർ മാമ്മൻ വർഗീസ് (പ്രാര്തഥന കോർഡിനേറ്റർ ) ബ്രദർ രാജൻ ആര്യപ്പള്ളിൽ (മീഡിയ കോഓർഡിനേറ്റർ ) എന്നിവരോടൊപ്പം നിലവിലുള്ള നാഷണൽ , ലോക്കൽ കമ്മിറ്റി 2024 ലെ കോണ്ഫ്രന്സിന്റെ സുഗമമായ നത്തിപ്പിനായി പ്രവർത്തിക്കുന്നു .

ന്യൂ യോർക് , ന്യു ജേഴ്സി , ഫിലാഡൽഫിയ , ടൊറന്റോ , മീരിലാൻഡ് എന്നിവിടങ്ങളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും റോഡ് മാർഗം എത്തിച്ചേരാവുന്ന ദൂരത്തിലാണ് കൺവൻഷൻ സെന്റർ .

www.IPC family conference.org- ൽ ഹോട്ടൽ ഡിസ്‌കൗണ്ട് നിരക്കുകൾക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സൗകര്യമുണ്ട് . ഇന്നു തന്നെ രജിസ്റ്റർ ചെയ്ത് സമ്മേളന പങ്കാളിത്തം ഉറപ്പാക്കുവാനും പ്രാർത്ഥിക്കുവാനും സംഘാടക സമിതി അഭ്യർത്ഥിക്കുന്നു .