മാഞ്ചസ്റ്റർ കാൽവറി എ ജിയിൽ ബൈബിൾ ക്ലാസ്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ കാൽവറി അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11,12(വെള്ളി, ശനി) തീയതികളിൽ ഓൾഡ്ഹാമിൽ സെന്റ് തോമസ് ചർച്ചിന്റെ കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് 6 മുതൽ 8:30 വരെ ബൈബിൾ ക്ലാസ് നടക്കും.
സഭാ ശുശ്രുഷകൻ പാസ്റ്റർ ഷിജു ചാക്കോയുടെ അദ്ധ്യക്ഷതയിൽ പ്രെസ്റ്റൺ ന്യൂ ലൈഫ് എ ജി സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് ഉത്ഘാടനം ചെയ്യും.
ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ആൾ നേഷൻസ് ക്രിസ്ത്യൻ കോളേജിൻ്റെ പ്രിൻസിപ്പാൾ ഡോ. വി.ജെ. സാംകുട്ടി "പരിശുദ്ധാത്മ വരങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിക്കും. കാൽവറി എ ജി ക്വയർ ഗാനങ്ങൾ ആലപിക്കും.