വി ബി എസ് & ടീൻ ഫെയ്റ്റ് 2025 നാളെ മുതൽ

വി ബി എസ് & ടീൻ ഫെയ്റ്റ് 2025 നാളെ മുതൽ

വാർത്ത : സുജാസ് റോയ് ചീര

കോഴിക്കോട് : ഐ സി പി എഫ് കോഴിക്കോട് ഒരുക്കുന്ന 19 -മത് വി ബി എസ് & ടീൻ ഫെയ്റ്റ് നാളെ ഏപ്രിൽ 1 മുതൽ ആരംഭിക്കും. 
താമരശ്ശേരിയിൽ ഏപ്രിൽ 1 മുതൽ 4 വരെ വ്യാപാര ഭവൻ ഹാളിലും, കോഴിക്കോട് ടൗണിൽ ഏപ്രിൽ 7 മുതൽ 11 വരെ പുതിയറ ചർച്ച് ഓഫ് ഗോഡ് സഭയിലും,  പേരാമ്പ്രയിൽ ഏപ്രിൽ 14 മുതൽ 16 വരെ പെരുവണ്ണാമുഴി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഹാളിലും ആണ് വി ബി എസ് & ടീൻ ഫെയ്റ്റ് നടക്കുന്നത്.

3 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കഥകൾ, പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ, ഗെയിമുകൾ, എന്നിവ വി ബി എസ് & ടീൻ ഫെയിറ്റിന്റെ പ്രത്യേകതകൾ ആണ്.
 വിവരങ്ങൾക്ക്:8281101274