നിലയ്ക്കാത്ത പ്രാർത്ഥന  ഓൺലൈൻ കോൺഫറൻസ് മെയ് 1 മുതൽ 3 വരെ

നിലയ്ക്കാത്ത പ്രാർത്ഥന  ഓൺലൈൻ കോൺഫറൻസ് മെയ് 1 മുതൽ 3 വരെ

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ തുടർച്ചയായ 19 മാസം പിന്നിടുന്നു.

നിലയ്ക്കാതെ നടക്കുന്ന പ്രാർത്ഥനയിൽ മാസാദ്യ സെമിനാറായി 1, 2, 3 തീയതികളിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്നു. മെയ് 1 മുതൽ 3 വരെ നടക്കുന്ന 'ഇൻസൈറ്റ്' സെമിനാറിൽ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA) യുടെ ചെയർമാനായ പാസ്റ്റർ ജോൺ തോമസ് (കാനഡ), പാസ്റ്റർ ബാബു ചെറിയാൻ പിറവം, ഡോ.ഇടിച്ചെറിയ നൈനാൻ ബാംഗ്ലൂർ എന്നിവർ മുഖ്യ പ്രഭാഷകരാണ്. അസംബ്ലീസ് ഓഫ് ഗോഡ് കേരള മിഷൻ ഡയറക്ടർ പാസ്റ്റർ ചാൾസ് ഗുണശീലൻ, ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ പി.ബേബി, ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ജെ.ജോൺസൻ എന്നിവർ അദ്ധ്യക്ഷത വഹിക്കും.

ഡോ. ടോം ഫിലിപ്പ് തോമസ് യു.എസ്.എ, പാസ്റ്റർ പ്രവീൺ ആൽബി & ഫാമിലി കൊച്ചി, സുവി.ഫിന്നി ജോർജ് കൊച്ചി എന്നിവർ ഗാനശുശ്രൂഷ നയിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു. 

ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

Zoom ID: 89270649969

പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്: 

പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.