ഐപിസി പാമ്പാടി സെന്റർ സണ്ടേസ്കൂൾ - പിവൈപിഎ സംയുക്ത പ്രവർത്തന ഉദ്ഘാടനം

ഐപിസി പാമ്പാടി സെന്റർ സണ്ടേസ്കൂൾ - പിവൈപിഎ സംയുക്ത പ്രവർത്തന ഉദ്ഘാടനം

വാർത്ത: യോശുവ അനീഷ് (പബ്ലിസിറ്റി കൺവീനർ)

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ സൺ‌ഡേ സ്കൂൾ, പിവൈപിഎ സംയുക്ത പ്രവർത്തന ഉദ്ഘാടനം പുളിക്കൽക്കവല സിയോൺ ഗ്രൗണ്ടിൽ നടന്നു. സെന്റർ സെക്രട്ടറി പാസ്റ്റർ കെ.എ. വർഗീസിന്റെ അധ്യക്ഷതയിൽ 
സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം നിർവ്വഹിച്ചു. താലന്ത് പരിശോധനയിലെ വിജയികളായ സഭകൾക്ക് എവറോളിംഗ് ട്രോഫികൾ വിതരണം ചെയ്തു. പിവൈപിഎ സെക്രട്ടറി കെസിയ മേരി തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ചർച്ച് ഓഫ് ഗോഡ്  അസിസ്റ്റന്റ് ഓവർസിയർ പാസ്റ്റർ ഷിബു കെ. മാത്യു  മുഖ്യ സന്ദേശം നൽകി.
പാസ്റ്റമ്മാരായ ഐപ്പ് കെ. എ, ചാക്കോ മാത്യു, ലാലു തോപ്പിൽ, എം.എം കുര്യാക്കോസ്, ബിന്ദു ഏലിയാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

സൺ‌ഡേ സ്കൂൾ ജോയിന്റ് സെക്രട്ടറി ഇവാ. ഷാന്റു മാത്യു സ്വാഗതവും പിവൈപിഎ വൈസ് പ്രസിഡന്റ് ജോണി പി. എബ്രഹാം നന്ദിയും പറഞ്ഞു.

പാസ്റ്റർമ്മാരായ ഷാജി മർക്കൊസ്, തോമസ് എബ്രഹാം, ബാബു മാത്യു തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സിയോൻ ഡ്രംമ്പറ്റ് ബാന്റ് സെറ്റും സെന്റർ ക്വയറും ഗാനങ്ങൾ ആലപിച്ചു. തോമസ് ചെറിയാൻ, കൊച്ചുമോൻ തോപ്പിൽ, ഷെർലി സാബു, കെവിൻ ഫിലിപ്പ് സാബു, സിജി വി ജോൺ, യോശുവ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement