ഐപിസി ശാലേം പത്തനാപുരം: സുവിശേഷ യോഗവും സംഗീതവിരുന്നും ഒക്ടോ. 24 മുതൽ
പത്തനാപുരം: ഐപിസി ശാലേം പത്തനാപുരം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീതവിരുന്നും ഒക്ടോബർ 24, 25 (ശനി, ഞായർ) തീയതികളിൽ വൈകുന്നേരം 6 മുതൽ നടക്കും.
പാസ്റ്റർ തോമസ് വർഗ്ഗീസിന്റെ ഭവന അങ്കണത്തിലാണ് (കിഴക്കേഭാഗം കൂടൽമുക്ക് മൂലമണ്ണിൽ തങ്കച്ചായന്റെ ഭവനം) യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ അനീഷ് കാവാലം വചനശുശ്രൂഷ നിർവഹിക്കും. പത്തനാപുരം 'ശാലേം വോയ്സ്' ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.




