സിഇഎം ന് സംസ്ഥാനതലത്തിൽ പുതിയ ഭാരവാഹികൾ 

സിഇഎം ന് സംസ്ഥാനതലത്തിൽ പുതിയ ഭാരവാഹികൾ 
പാസ്റ്റർ വിൻസെന്റ് മാത്യു , പാസ്റ്റർ വി.എസ്. പോൾസൺ, ബോബി മാത്യു
ad
ad
ad

വാർത്ത: പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) 2026-2028 കാലഘട്ടത്തിലേക്കുള്ള പുതിയ ജനറൽ & എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജൂൺ 13 ശനിയാഴ്ച തിരുവല്ല ശാരോനിൽ നടന്ന സിഇഎം. ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൗൺസിൽ നിയോഗിച്ച മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി. ചെറിയാൻ, മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് യോഹന്നാൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

പുതിയ ഭാരവാഹികൾ:

പാസ്റ്റർ വിൻസെന്റ് മാത്യു (ജനറൽ പ്രസിഡൻ്റ്), പാസ്റ്റർ സാബു യോഹന്നാൻ (സീനിയർ വൈസ് പ്രസിഡന്റ്), സന്തോഷ് കൊറ്റാമം (ജൂനിയർ വൈസ് പ്രസിഡന്റ്), പാസ്റ്റർ വി.എസ്. പോൾസൺ (ജനറൽ സെക്രട്ടറി), ബോബി മാത്യു (ജനറൽ ട്രഷറാർ),  ബ്ലസൺ ജോർജ്ജ് (അസോസിയേറ്റ് സെക്രട്ടറി), ജോബി. റ്റി. ബാബു (അസോസിയേറ്റ് ട്രഷറാർ), പാസ്റ്റർ ജോയൽ ജോസ് (മെംബർഷിപ്പ് സെക്രട്ടറി), ആൽവിൻ കെ. മാത്യൂ (താലന്ത് പരിശോധന സെക്രട്ടറി), പാസ്റ്റർ ജോബിസ് ജോസ് (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ ജോൺസൺ സി. സാം (മീഡിയ & ലിറ്ററേച്ചർ), പാസ്റ്റർ സുമേഷ് എസ്. (ജനറൽ കോഡിനേറ്റർ), പാസ്റ്റർ ജോമോൻ ജെ. (പ്രയർ കോഡിനേറ്റർ).

കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോൺ പി. തോമസ്, പാസ്റ്റർ എൽദോസ് കുരിയാക്കോസ്, പാസ്റ്റർ നിജു ബേബി, പാസ്റ്റർ സാം ആന്റണി, പാസ്റ്റർ ഷിബു ഇ.എൽ, പാസ്റ്റർ പ്രവീൺകുമാർ, പാസ്റ്റർ സാജൻ പി. സി,  ഇമ്മാനുവേൽ എം. എം എന്നിവരെയും ജനറൽ ബോഡി തിരഞ്ഞെടുത്തു.

ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വിൻസൻ്റ് മാത്യു സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു റ്റി യുടെ മകനും 16 വർഷത്തോളം സഭാ പാസ്റ്ററുമാണ്. ഇപ്പോൾ ചിറ്റാർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകനുമാണ്.

ജനറൽ സെക്രട്ടറി പാസ്റ്റർ പോൾസൺ വി എസ് പള്ളിക്കര സഭാ വിശ്വാസിയും പെമ്പള്ളി സഭാ ശുശ്രൂഷകനും ആലൂവ ഡൂലോസ് ബൈബിൾ കോളേജിൻ്റെ റെജിസ്റ്ററാർ കൂടിയാണ്.

ട്രഷറർ ബോബി മാത്യു ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റർ സോവി മാത്യുവിൻ്റെ സഹോദരനും തിരുവല്ല ടൗൺ ചർച്ചിലെ വിശ്വാസിയുമാണ്.