ഐപിസി പേരാമ്പ്ര സെന്റർ കൺവെൻഷൻ നവംബർ 28 മുതൽ പേരാമ്പ്രയിൽ

ഐപിസി പേരാമ്പ്ര സെന്റർ കൺവെൻഷൻ നവംബർ 28 മുതൽ പേരാമ്പ്രയിൽ

വാർത്ത: വി.വി. ഏബ്രഹാം കോഴിക്കോട്

കോഴിക്കോട്: ഐപിസി പേരാമ്പ്ര സെന്റർ കൺവെൻഷൻ നവംബർ 28 വെള്ളി മുതൽ 30 ഞായർ വരെ പേരാമ്പ്ര റീജണൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ദിവസവും വൈകുന്നേരം
6 മുതൽ 9 വരെ നടക്കും. പേരാമ്പ്ര സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.എം. മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ജെയ്സ് പണ്ടനാട് , ഡോ. ജോൺസൺ ഡാനിയേൽ 
( ചെറുവക്കൽ) തുടങ്ങിയവർ പ്രസംഗിക്കും. സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 മുതൽ പൊതു സഭാ ആരാധന ഉണ്ടായിരിക്കും.

Advt.